NEWS
മേഘാലയക്ക് കേരളത്തിന്റെ ഓണ സമ്മാനമായി ടിവി
30/08/2025 04:11 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

ഡൽഹി: വടക്ക് കിഴക്കൻ സംസ്ഥാനമായ മേഘാലയയിലെ ആദിവാസ മേഖലയായ ഗാരോ ഹിൽസിലും കേരളത്തിന്റെ ഓണ സമ്മാനമായി ടിവി എത്തി.സെയിന്റ് അൽഫോൻസാ സ്കൂളിലെ നിർധനരായ വിദ്യാർത്ഥികൾ താമസിക്കുന്ന സെയിന്റ് ആൻസ് ഹോസ്റ്റലിനാണ് പ്രൊഫ. കെ.വി തോമസ് വിദ്യാധനം ട്രസ്റ്റ് കാൽ ലക്ഷം രൂപയുടെ ടിവി സമ്മാനിച്ചത്.ഹോസ്റ്റൽ വാർഡൻ സിസ്റ്റർ റെനി വർഗീസിന്റെ അപേക്ഷയെ തുടർന്നാണ് ഓണ സമ്മാനമായി കുട്ടികൾക്ക് ടിവി നൽകാൻ ട്രസ്റ്റ് തീരുമാനിച്ചതെന്ന് പ്രൊഫ. കെ. വി തോമസ് മാഷ് അറിയിച്ചു
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











