07:25pm 09 November 2026
NEWS
തുർക്കിയിൽ വൻ ഭൂകമ്പം
16/05/2025  05:16 AM IST
nila
തുർക്കിയിൽ വൻ ഭൂകമ്പം

തുർക്കിയിൽ വൻ ഭൂകമ്പം. റിക്ടർ സ്കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് യൂറോപ്യൻ-മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ (EMSC) റിപ്പോർട്ട് ചെയ്തു. അതേസമയം, ഭൂകമ്പത്തിലെ നാശനഷ്ടങ്ങളോ ആളപായമോ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

വ്യാഴാഴ്ച വൈകിട്ട് 3:46-നാണ് ഭൂചലനം അനുഭവപ്പെട്ടത്. തുർക്കിയിലെ കുളുവിന് 14 കിലോമീറ്റർ വടക്കുപടിഞ്ഞാറായാണ് ഭൂകമ്പം ഉണ്ടായിയതെന്ന് EMSC വ്യക്തമാക്കി. ഭൂചലനത്തിന്റെ പ്രകമ്പനം തുർക്കിയുടെ തലസ്ഥാനമായ അങ്കാറയിലും ശക്തമായി അനുഭവപ്പെട്ടതായാണ് റിപ്പോർട്ട്.

ഗ്രീസിലെ ഫ്രൈയ്ക്ക് സമീപമുള്ള പ്രദേശത്ത് ബുധനാഴ്ച പുലർച്ചെ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതിനെ തുടർന്നാണ് തുർക്കിയിലും ഭൂകമ്പമുണ്ടായത്. യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേയുടെ കണക്കനുസരിച്ച്, പ്രാദേശിക സമയം പുലർച്ചെ 1:51 ന് 78 കിലോമീറ്റർ താഴ്ചയിലാണ് ​ഗ്രീസിൽ ഭൂകമ്പം ഉണ്ടായത്. 

ഈജിപ്തിലെ കെയ്‌റോയിലും ഇസ്രായേൽ, ലെബനൻ, തുർക്കി, ജോർദാൻ എന്നിവിടങ്ങളിലും ഭൂകമ്പം അനുഭവപ്പെട്ടു. ഗ്രീസിന്റെ തെക്കുകിഴക്കൻ ഭാഗത്തുള്ള കടലിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം എന്നതിനാൽ, മുൻകരുതലായി പ്രാദേശിക അധികാരികൾ സുനാമി മുന്നറിയിപ്പ് നൽകി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img