10:29pm 17 April 2026
NEWS
തൃശൂര്‍ ദിവ്യദര്‍ശന് ആംബുലന്‍സ് നല്‍കി ടി.ടി ദേവസ്സി ജ്വല്ലറി
30/03/2026  05:34 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
തൃശൂര്‍ ദിവ്യദര്‍ശന് ആംബുലന്‍സ് നല്‍കി ടി.ടി ദേവസ്സി ജ്വല്ലറി

തൃശൂര്‍ : ടി.ടി ദേവസ്സി ജ്വല്ലറിയുടെ വാര്‍ഷികത്തോടനുബന്ധിച്ച് തൃശൂര്‍ ദിവ്യദര്‍ശന് ആംബുലന്‍സ് സംഭാവനയായി നല്‍കി. മാര്‍ച്ച് 29ന് തൃശൂരിലെ ബ്ലൂ സെറീന്‍ റിസോര്‍ട്ടില്‍ നടന്ന വാര്‍ഷിക ആഘോഷ ചടങ്ങില്‍ വെച്ച് ദിവ്യദര്‍ശന്‍ (മാര്‍ ഫിലോക്‌സിനോസ് മെമ്മോറിയല്‍ ചാരിറ്റി ഹോം) ഡയറക്ടര്‍ ഫാ. ജോസഫ് താഴത്തിലിന് ആംബുലന്‍സ് കൈമാറി. കമ്പനിയുടെ അനുബന്ധ ചാരിറ്റബിള്‍ ട്രസ്റ്റായ ടി.ഡി ജോസ് ചാരിറ്റബിള്‍ ഫൗണ്ടേഷന്റെ സാമൂഹിക ഉത്തരവാദിത്ത സംരംഭത്തിന്റെ ഭാഗമായാണ് ആംബുലന്‍സ് കൈമാറിയത്. താമസക്കാര്‍ക്കും സ്ഥാപനവുമായി ബന്ധപ്പെട്ടവര്‍ക്കും സമയബന്ധിതമായ അടിയന്തര വൈദ്യസഹായം ലഭ്യമാക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.

തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചാരിറ്റബിള്‍ ഹോം ആയ ദിവ്യദര്‍ശന്‍, പ്രായമായവരും നിരാലംബരും ഉള്‍പ്പെടെയുള്ള പിന്നാക്ക പശ്ചാത്തലങ്ങളില്‍ നിന്നുള്ള നിരവധി പേര്‍ക്ക് പരിചരണവും പിന്തുണയും നല്‍കുന്നുണ്ട്. സ്ഥാപനത്തിന്റെ അടിയന്തര മെഡിക്കല്‍ ഗതാഗത ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ആംബുലന്‍സ് സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ടി.ടി ദേവസ്സി ജ്വല്ലറിയും ടി.ഡി ജോസ് ചാരിറ്റബിള്‍ ഫൗണ്ടേഷനും ഏറ്റെടുത്ത ഈ മഹത്തായ സംരംഭത്തെ ഹൃദയംഗമമായി അഭിനന്ദിക്കുകയാണെന്ന് ഫാ. നോബി അമ്പൂക്കൻ, വികാരി സേക്രഡ് ഹാര്‍ട്ട് ചര്‍ച്ച്, നടത്തറ പറഞ്ഞു. ഇതുപോലുള്ള കാരുണ്യ പ്രവര്‍ത്തികള്‍ സമൂഹത്തില്‍ യഥാര്‍ത്ഥ മാറ്റമുണ്ടാക്കുന്നെന്നും അര്‍ഹരായവരെ കണ്ടെത്തി ഇത്തരത്തിലുള്ള പരിശ്രമങ്ങള്‍ തുടരാന്‍ ആശംസകള്‍ അറിയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സാമൂഹിക പരിചരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്ഥാപനങ്ങളെ പിന്തുണയ്ക്കാനുള്ള ഞങ്ങളുടെ ശ്രമത്തിന്റെ ഭാഗമാണ് ഈ സംരംഭമെന്ന് ടി.ടി ദേവസ്സി ജ്യൂവലറി മാനേജിങ്ങ് ഡയറക്ടര്‍ അനില്‍ ജോസ് പറഞ്ഞു. ദിവ്യദര്‍ശന് ആവശ്യമായ അടിയന്തര വൈദ്യസഹായം നല്‍കുന്നതിനും ആവശ്യമുള്ളപ്പോള്‍ സമയബന്ധിതമായി വിദഗ്ദ്ധ പരിചരണം ലഭ്യമാക്കുന്നതിനും സഹായകരമാകാനാണ് ആംബുലന്‍സ് സൗകര്യം ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാര്‍ഷിക ചടങ്ങില്‍ കമ്പനി ജീവനക്കാരും ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവരും പങ്കെടുത്തു. ആഘോഷത്തോടൊപ്പം സ്ഥാപനം ഉത്തരവാദിത്തത്തോടെ വിവിധ സംരംഭങ്ങളില്‍ പ്രവര്‍ത്തിക്കുന്നതിന്റെ ആവശ്യകത വ്യക്തമാക്കുന്നതായിരുന്നു ചടങ്ങ്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thrissur
img