09:35am 09 November 2026
NEWS
അനധികൃത കുടിയേറ്റക്കാർക്ക് അമേരിക്ക വിടാൻ ട്രംപിന്റെ വക ഓഫറുകൾ
17/04/2025  09:33 AM IST
nila
അനധികൃത കുടിയേറ്റക്കാർക്ക് അമേരിക്ക വിടാൻ ട്രംപിന്റെ വക ഓഫറുകൾ

അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാർ സ്വയം ഒഴിഞ്ഞുപോകാനായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് പുതിയ പദ്ധതി പ്രഖ്യാപിച്ചു. നാ‌ട്ടിലേക്കു മ‌ടങ്ങാൻ ആഗ്രഹിക്കുന്ന അനധികൃത കുടിയേറ്റക്കാർക്ക് വിമാന ടിക്കറ്റ് നൽകുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. ഒപ്പം ചിലവിന് കുറച്ച് പണം നൽകുമെന്നും ട്രംപ് വ്യക്തമാക്കി. ഒരു ചാനൽ അഭിമുഖത്തിലാണ് അനധികൃത കുടിയേറ്റക്കാരെ രാജ്യത്ത് നിന്നും ഒഴിവാക്കാനായി ട്രംപ് ‘ആകർഷകമായ’ പദ്ധതി പ്രഖ്യാപിച്ചത്. 

ക്രിമിനലുകളായ കുടിയേറ്റക്കാരുടെ കാര്യത്തിൽ മാത്രമാണ് അറസ്റ്റുൾപ്പെടെ കർശന‍ നടപടികളെന്ന് ട്രംപ് വ്യക്തമാക്കി. മറ്റുള്ളവരു‌ടെ കാര്യത്തിൽ ഉദാരസമീപനത്തിനു തയാറാണെന്ന സൂചനയാണ് ട്രംപ് നൽകുന്നത്. അനധികൃത കുടിയേറ്റക്കാർ സ്വമേധയാ നാട്ടിലേക്കു പോയാൽ പിന്നീട് നിയമപരമായ മാർഗങ്ങളിലൂട‌െ യുഎസിൽ തിരികെ വരാമെന്നും ട്രംപ് ചൂണ്ടിക്കാട്ടി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img