04:09am 10 November 2026
NEWS
അമേരിക്കക്കെതിരെ തിരിഞ്ഞാൽ ഇതുവരെ കാണാത്ത തിരിച്ചടി നൽകുമെന്ന് ഇറാനോട് ട്രംപ്
15/06/2025  01:44 PM IST
nila
അമേരിക്കക്കെതിരെ തിരിഞ്ഞാൽ ഇതുവരെ കാണാത്ത തിരിച്ചടി നൽകുമെന്ന് ഇറാനോട് ട്രംപ്

ഇറാന് മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കക്കു നേരേ ഏതെങ്കിലും തരത്തിലുള്ള ആക്രമണമുണ്ടായാൽ  ഇതുവരെ കാണാത്ത രീതിയിലുള്ള തിരിച്ചടി നൽകുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. ഇസ്രയേൽ - ഇറാൻ സംഘർഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് ട്രംപിന്റെ മുന്നറിയിപ്പ്. ഇസ്രയേൽ ഇറാനിൽ നടത്തിയ ആക്രമണത്തിൽ അമേരിക്കക്ക് ഒരു പങ്കുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച കുറിപ്പിലാണ് ട്രംപ് ഇറാന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. 

‘കഴിഞ്ഞദിവസം രാത്രി ഇറാനുനേരെ നടന്ന ആക്രമണത്തിൽ യുഎസിന് യാതൊരു പങ്കുമില്ല. എന്നാൽ ഇറാൻ ഏതെങ്കിലും തരത്തിൽ ഞങ്ങൾക്കുനേരെ ആക്രമണം നടത്തിയാൽ ഇതുവരെ കാണാത്ത തരത്തിൽ യുഎസ് സൈന്യത്തിന്റെ മുഴുവൻ ശക്തിയും കരുത്തും പ്രയോഗിച്ചു തിരിച്ചടിക്കും.’–ട്രംപ് കുറിച്ചു. ഇറാനെയും ഇസ്രയേലിനെയും ഉടമ്പടിയിൽ ഒപ്പുവപ്പിച്ച് ഈ രക്തരൂഷിത യുദ്ധം അവസാനിപ്പിക്കാൻ ഇപ്പോഴും വളരെയെളുപ്പത്തിൽ യുഎസിന് കഴിയുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img