09:31pm 04 November 2026
NEWS
​ഗാസയിലെ ജനങ്ങളെ അറബ് രാജ്യങ്ങൾ സ്വീകരിക്കണമെന്ന് ട്രംപ്

26/01/2025  06:04 PM IST
nila
​ഗാസയിലെ ജനങ്ങളെ അറബ് രാജ്യങ്ങൾ സ്വീകരിക്കണമെന്ന് ട്രംപ്

യുദ്ധം തകർത്ത ​ഗാസയെ വൃത്തിയാക്കണമെങ്കിൽ ജനങ്ങളെ മാറ്റിപ്പാർപ്പിക്കണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ​ഗാസയിൽ അഭയാർത്ഥികളായവരെ  ഈജിപ്ത്, ജോർദാൻ തുടങ്ങിയ അറബ് രാഷ്ട്രങ്ങൾ ഏറ്റെടുക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമനുമായി താൻ ഇക്കാര്യം സംസാരിച്ചെന്നും ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്ത അൽ-സിസിയുമായി ഇക്കാര്യം ചർച്ച ചെയ്യുമെന്നും ട്രംപ് വ്യക്തമാക്കി.

10.50 ലക്ഷം ആളുകളെക്കുറിച്ചാണ് നമ്മൾ സംസാരിക്കുന്നതെന്ന് ട്രംപ് ഓർമ്മിപ്പിച്ചു. ​ഗാസ മുനമ്പ് ആകെ താറുമാറായികിടക്കുകയാണ്. ഈജിപ്തും ജോർദാനും കൂടുതൽ അഭയാർഥികളെ സ്വീകരിക്കണം. അഭയാർഥികളെ സ്വീകരിക്കാൻ തയ്യാറായതിൻ ജോർദാനെ ട്രംപ് അഭിനന്ദിച്ചു. 

​ഗാസയിൽ കഴിഞ്ഞ കുറേ നാളുകളായി സംഘർഷമുണ്ടാകുന്നു. ആകെ തകർന്നടിഞ്ഞ അവസ്ഥയിലാണ് പ്രദേശമുള്ളത്. നിരവധി പേരാണ് അവിടെ മരിച്ചുവീഴുന്നത്. അതിനാൽ, അറബ് രാജ്യങ്ങളുമായി ചർച്ച ചെയ്ത് അവരെ മാറ്റിപ്പാർപ്പിക്കാനുള്ള നടപടികൾ ആരംഭിക്കും. ഈ സ്ഥലത്ത് അവർക്ക് സമാധാനത്തോടെ ജീവിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img