09:09am 03 November 2026
NEWS
​ഗൾഫ് ഓഫ് മെക്സിക്കോയുടെ പേര് മാറ്റണമെന്ന ട്രംപിന്റെ പ്രസ്താവനക്ക് മറുപടിയുമായി മെക്സിക്കൻ പ്രസിഡന്റ്
10/01/2025  08:39 AM IST
nila
​ഗൾഫ് ഓഫ് മെക്സിക്കോയുടെ പേര് മാറ്റണമെന്ന ട്രംപിന്റെ പ്രസ്താവനക്ക് മറുപടിയുമായി മെക്സിക്കൻ പ്രസിഡന്റ്

മെക്സിക്കോ സിറ്റി: ​ഗൾഫ് ഓഫ് മെക്സിക്കോയുടെ പേര് മാറ്റണമെന്ന ട്രംപിന്റെ പ്രസ്താവനക്ക് മറുപടിയുമായി മെക്സിക്കൻ പ്രസിഡന്റ്. ഗൾഫ് ഓഫ് മെക്സിക്കോയുടെ പേര്  ‘ഗൾഫ് ഓഫ് അമേരിക്ക’ എന്നാക്കി മാറ്റണമെന്നായിരുന്നു നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവന. എന്നാൽ, അമേരിക്കയും മെക്സിക്കോയും ഉൾപ്പെടുന്ന വടക്കേ അമേരിക്കൻ വൻകരയുടെ പേര് തന്നെ മെക്സിക്കോ എന്നായിരുന്നെന്ന് ചൂണ്ടിക്കാട്ടുകയാണ് മെക്സിക്കൻ പ്രസിഡന്റ് ക്ലൗഡിയ ഷെയ്ൻബോം.

വടക്കേ അമേരിക്കയുടെ പേര് അമേരിക്ക മെക്സിക്കാന എന്നോ മെക്സിക്കൻ അമേരിക്ക എന്നോ മാറ്റുകയാണ് വേണ്ടതെന്നായിരുന്നു ക്ലൗഡിയ ഷെയ്ൻബോമിന്റെ പ്രതികരണം. 1814 ൽ മെക്സിക്കോ നിലവിൽ വരുമ്പോഴുള്ള രേഖകളിൽ അങ്ങനെയായിരുന്നുവെന്നും അവർ ചൂണ്ടിക്കാട്ടി. ലോക ഭൂപടത്തിന്റെ മുന്നിൽ നിന്ന് നടത്തിയ വാർത്താ സമ്മേളനത്തിലാണ് ക്ലൗഡിയ ഷെയ്ൻബോം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. അയൽരാജ്യങ്ങളായ യുഎസും മെക്സിക്കോയും തമ്മിലുള്ള ബന്ധത്തിലെ വിള്ളൽ വ്യക്തമാക്കുന്നതാണ് ട്രംപിന്റെയും ഷെയ്ൻബോമിന്റെയും പ്രസ്താവനകൾ. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img