12:45pm 28 October 2026
NEWS
ഇറാനിലെ ഭരണവിരുദ്ധ പ്രക്ഷോഭകർക്ക് ആയുധങ്ങൾ നൽകിയിരുന്നെന്ന് ട്രംപ്
06/04/2026  06:21 AM IST
nila
ഇറാനിലെ ഭരണവിരുദ്ധ പ്രക്ഷോഭകർക്ക് ആയുധങ്ങൾ നൽകിയിരുന്നെന്ന് ട്രംപ്

വാഷിങ്ടൺ: ഇറാനിലെ ഭരണവിരുദ്ധ പ്രക്ഷോഭങ്ങൾക്ക് അമേരിക്ക രഹസ്യമായി ആയുധങ്ങൾ നൽകി സഹായിച്ചിരുന്നെന്ന് അമേരിക്കൻ  പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെളിപ്പെടുത്തി. ഫോക്സ് ന്യൂസിന് നൽകിയ ടെലിഫോൺ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വെളിപ്പെടുത്തിയത്.

പ്രക്ഷോഭകരിലേക്ക് തോക്കുകൾ എത്തിച്ചത് കുർദ് സമൂഹത്തിന്റെ സഹായത്തോടെ ആയിരുന്നുവെന്നും, ആ ആയുധങ്ങൾ ഇപ്പോൾ കുർദുകളുടെ കൈവശം തന്നെയായിരിക്കാമെന്നാണു താൻ കരുതുന്നതെന്നും ട്രംപ് പറഞ്ഞു. തുർക്കി, ഇറാഖ്, ഇറാൻ, സിറിയ എന്നിവിടങ്ങളിലായി വ്യാപിച്ചു താമസിക്കുന്ന ഒരു വിഭാ​ഗമാണ് കുർദുകൾ. ഇവരിലെ ചില സംഘടനകളെ ഇറാൻ ഭീകരസംഘടനകളായി പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, ഇറാനിലെ പ്രതിഷേധങ്ങൾ അടിച്ചമർത്തുന്നതിനിടെ ഏകദേശം 45,000 പേർ കൊല്ലപ്പെട്ടുവെന്ന ഗുരുതര ആരോപണവും ട്രംപ് ഉന്നയിച്ചു. എന്നാൽ, ഈ കണക്കുകൾ സ്ഥിരീകരിക്കുന്ന ഔദ്യോഗിക വിവരങ്ങൾ പുറത്തുവന്നിട്ടില്ല. വിവിധ റിപ്പോർട്ടുകൾ പ്രകാരം മരണസംഖ്യയിൽ വലിയ വ്യത്യാസമുണ്ട്. ഏകദേശം 7,000 പേർ കൊല്ലപ്പെട്ടു എന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്, മറ്റുചില റിപ്പോർട്ടുകളിൽ മരണസംഖ്യ 30,000 വരെ ഉയരുന്നുവെന്നും പറയുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img