12:54pm 11 November 2026
NEWS
ട്രംപിന്റെ ഗസ്സ പദ്ധതി: ഹമാസിന്റെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് ഖത്തർ ; ബന്ധിമോചനത്തിനും അടിയന്തര വെടിനിർത്തലിനും പിന്തുണ
04/10/2025  06:01 PM IST
nila
ട്രംപിന്റെ ഗസ്സ പദ്ധതി: ഹമാസിന്റെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് ഖത്തർ ; ബന്ധിമോചനത്തിനും അടിയന്തര വെടിനിർത്തലിനും പിന്തുണ

 

ദോഹ: അമേരിക്കൻ  പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവതരിപ്പിച്ച ഗസ്സ സമാധാന പദ്ധതിയോടുള്ള ഹമാസിന്റെ അനുകൂല നിലപാടിനെ ഖത്തർ സ്വാഗതം ചെയ്തു. ബന്ധിമോചനം നടപ്പാക്കാനും അടിയന്തര വെടിനിർത്തൽ ഉറപ്പാക്കാനും ഖത്തർ ശക്തമായ പിന്തുണ പ്രഖ്യാപിച്ചു.
 ഹമാസ് ട്രംപിന്റെ സമാധാന പദ്ധതിയെ അടിസ്ഥാനമാക്കി നടത്തിയ പ്രഖ്യാപനം “പ്രദേശത്തെ സമാധാനത്തിനുള്ള പ്രതീക്ഷകളെ ഉണർത്തുന്നതാണെന്ന്” ഖത്തർ വിലയിരുത്തുന്നതായി ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് പ്രസ്താവനയിൽ വ്യക്തമാക്കി.


പദ്ധതിയുടെ പുരോഗതിയും നടപ്പാക്കലും സംബന്ധിച്ച് ഖത്തർ അമേരിക്കയുമായും ഈജിപ്തുമായും അടുത്ത സഹകരണത്തിലൂടെ പ്രവർത്തിക്കുന്നതായും വക്താവ് വ്യക്തമാക്കി. “പദ്ധതിയിലെ ചില ഘടകങ്ങൾ വ്യക്തതയും കൂടുതൽ ചർച്ചയും ആവശ്യപ്പെടുന്നവയാണെങ്കിലും, മേഖലയിലെ സമാധാനവും മനുഷ്യാവകാശ സംരക്ഷണവും ലക്ഷ്യമാക്കിയുള്ള ഒരു പ്രധാനതുടക്കമാണിതെന്ന് ഖത്തർ വ്യക്തമാക്കി.
 ഗസ്സയിലെ എല്ലാ ഇസ്രായേലി ബന്ധികളെയും മോചിപ്പിക്കാൻ തങ്ങൾ തയ്യാറാണെന്നും, പദ്ധതി വിശദമായി പഠിച്ച് ആവശ്യമായ പരിഷ്കാര നിർദേശങ്ങൾ അവതരിപ്പിക്കുമെന്നും ആയിരുന്നുഹമാസ് കഴിഞ്ഞ ദിവസം പ്രസ്താവിച്ചത്.
ഖത്തർ, വർഷങ്ങളായി ഗസ്സ വിഷയത്തിൽ മധ്യസ്ഥനായി പ്രവർത്തിച്ചുവരുന്ന രാഷ്ട്രമാണ്. മുൻപ് തന്നെ വെടിനിർത്തലിനും മനുഷ്യസഹായത്തിനുമായി ഹമാസ്, ഇസ്രായേൽ, അമേരിക്ക, ഈജിപ്ത് തുടങ്ങിയവരുമായി ഖത്തർ നിരവധി ഘട്ടങ്ങളിലായി സംവാദങ്ങൾ ഏകോപിപ്പിച്ചിരുന്നു.
പ്രാദേശിക നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത് പോലെ, ഹമാസിന്റെ പുതിയ നിലപാട് സമാധാന പ്രക്രിയ പുനരാരംഭിക്കുന്നതിലേക്ക്വഴിതുറക്കാനിടയുണ്ടെന്ന്, ഖത്തറിന്റെ സമവായ നയതന്ത്രം ഇതിനായുള്ള നിർണ്ണായക പങ്ക് വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img