08:25pm 28 October 2026
NEWS
ഡൊണൾഡ് ട്രംപ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികപീഡനത്തിനിരയാക്കി; രേഖകളിൽ തിരിമറി; അമേരിക്കൻ രാഷ്ട്രീയത്തിൽ വൻ പൊട്ടിത്തെറി
26/02/2026  11:11 AM IST
nila
ഡൊണൾഡ് ട്രംപ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികപീഡനത്തിനിരയാക്കി; രേഖകളിൽ തിരിമറി; അമേരിക്കൻ രാഷ്ട്രീയത്തിൽ വൻ പൊട്ടിത്തെറി

വാഷിങ്ടൻ: ഡൊണൾഡ് ട്രംപ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട നിർണായക രേഖകൾ പൊതുജനങ്ങളിൽ നിന്ന് മറച്ചുവെച്ചുവെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നതോടെ, ട്രംപ് ഭരണകൂടത്തിനെതിരെ ഡെമോക്രാറ്റുകൾ ശക്തമായ വിമർശനവുമായി രംഗത്തെത്തി. ഇതിനെ “ആധുനിക അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ സർക്കാർ ഒളിച്ചുകളി”യെന്നാണ്  ഡെമോക്രാറ്റുകൾ കുറ്റപ്പെടുത്തുന്നത്. 

കഴിഞ്ഞ വർഷം പ്രാബല്യത്തിൽ വന്ന സുതാര്യത നിയമത്തിന്റെ അടിസ്ഥാനത്തിൽ, കോടിക്കണക്കിന് പേജുകളുള്ള ജെഫ്രി എപ്‌സ്റ്റീൻ ബന്ധപ്പെട്ട രേഖകൾ യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ടിരുന്നു. എന്നാൽ, 2019-ൽ ട്രംപിനെതിരെ ഒരു യുവതി നൽകിയ പീഡന പരാതിയുമായി ബന്ധപ്പെട്ട് എഫ്ബിഐ തയ്യാറാക്കിയ രേഖകളിൽ അൻപതിലധികം പേജുകൾ കാണാനില്ലെന്നതാണ് ഇപ്പോഴത്തെ വിവാദത്തിന് ആക്കം കൂട്ടിയത്.

എപ്‌സ്റ്റീന്റെ പെൺവാണിഭ സംഘത്തെക്കുറിച്ചുള്ള അന്വേഷണ രേഖകളിലെ ഇൻഡക്സ്, സീരിയൽ നമ്പറുകൾ എന്നിവ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ, പരാതിക്കാരിയുമായി എഫ്ബിഐ ഏജന്റുമാർ നാല് തവണ അഭിമുഖം നടത്തിയതായും, അവയുടെ സംഗ്രഹങ്ങളും കുറിപ്പുകളും തയ്യാറാക്കിയതായും എൻപിആർ റിപ്പോർട്ട് ചെയ്തു. എന്നാൽ, പൊതുഡേറ്റാബേസിൽ ഇതിൽ ഒരു സംഗ്രഹം മാത്രമാണ് ലഭ്യമായിരിക്കുന്നത്. അത് പ്രധാനമായും എപ്‌സ്റ്റീനിനെതിരായ ആരോപണങ്ങളിലാണ് കേന്ദ്രീകരിക്കുന്നത്. ശേഷിക്കുന്ന മൂന്ന് അഭിമുഖ സംഗ്രഹങ്ങളും അനുബന്ധ കുറിപ്പുകളും ഉൾപ്പെടെ 50-ലധികം പേജുകൾ നീതിന്യായ വകുപ്പിന്റെ വെബ്‌സൈറ്റിൽ നിന്ന് കാണാനില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ന്യൂയോർക്ക് ടൈംസ്, എംഎസ് എൻബി സി എന്നിവയും സമാനമായ കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരാതിക്കാരി പറയുന്നതനുസരിച്ച്, താൻ 13 മുതൽ 15 വയസ്സിനിടെ പ്രായമുള്ളപ്പോഴാണ് എപ്‌സ്റ്റീൻ തന്നെ ട്രംപിന് പരിചയപ്പെടുത്തിയതെന്നും, തുടർന്ന് ട്രംപ് പീഡിപ്പിച്ചെന്നും ആരോപിക്കുന്നു. അതേസമയം, രേഖകൾ നീക്കം ചെയ്തിട്ടില്ലെന്നും, സ്വകാര്യ വിവരങ്ങൾ സംരക്ഷിക്കുന്നതിനായി താൽക്കാലികമായി മാറ്റിയ ചില ഫയലുകൾ ഉടൻ പുനഃസ്ഥാപിക്കുമെന്നും യുഎസ് നീതിന്യായ വകുപ്പ് അറിയിച്ചു.

ഇതിനിടെ, താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും, പുറത്തുവിട്ട എപ്‌സ്റ്റീൻ ഫയലുകൾ തന്നെ കുറ്റവിമുക്തനാക്കുന്നതാണെന്നുമാണ് ട്രംപിന്റെ പ്രതികരണം. വിഷയത്തിൽ കൂടുതൽ രേഖകൾ പുറത്തുവരുമോ എന്നതിലേക്കാണ് ഇപ്പോൾ രാഷ്ട്രീയ വൃത്തങ്ങളുടെയും പൊതുജനങ്ങളുടെയും ശ്രദ്ധ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img