03:45am 06 November 2026
NEWS
അങ്ങനെയെങ്കിൽ പിന്നെ ഇറാൻ ബാക്കിയുണ്ടാവില്ലെന്ന് ട്രംപിന്റെ ഭീഷണി

05/02/2025  01:53 PM IST
nila
അങ്ങനെയെങ്കിൽ പിന്നെ ഇറാൻ ബാക്കിയുണ്ടാവില്ലെന്ന് ട്രംപിന്റെ ഭീഷണി

ന്യൂയോർക്ക്: തന്നെ വകവരുത്താനാണ് ഉദ്ദേശമെങ്കിൽ പിന്നെ ഇറാൻ ബാക്കിയുണ്ടാകില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തന്നെ വധിക്കുകയാണെങ്കിൽ ഇറാൻ എന്ന രാജ്യം തുടച്ചുനീക്കുന്നതിനുള്ള എല്ലാ നിർദേശവും ഇതിനോടകം നൽകിയിട്ടുണ്ടെന്നും അമേരിക്കൻ പ്രസിഡന്റ് മുന്നറിയിപ്പ് നൽകി. ഇറാനെതിരായ ഉപരോധം പുനഃസ്ഥാപിക്കുന്നതിനുള്ള മെമ്മോറാണ്ടത്തിൽ ഒപ്പ് വെക്കുന്നതിനിടെയാണ് ട്രംപിന്റെ ഭീഷണി. അതേസമയം, ഇറാനുമായി ഒരു സന്ധിയുണ്ടാക്കാനുള്ള സാധ്യതയും താൻ പരിശോധിക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. എല്ലാവർക്കും സന്തോഷത്തോടെ ജീവിക്കുന്നതിന് വേണ്ടിയാണതെന്നും അദ്ദേഹം വ്യക്താമാക്കി. 

ഇറാൻ ആണവായുധം വികസിപ്പിക്കാനൊരുങ്ങുന്നുവെന്ന ആരോപണങ്ങൾക്ക് പിന്നാലെണ് ഇറാനെതിരേ ഉപരോധനയം സ്വീകരിക്കാൻ ട്രംപ് നീക്കം ആരംഭിച്ചത്. ആണവ മേഖലയിൽ ഉൾപ്പെടെ ഇറാനെതിരേ ഉപരോധം ഏർപ്പെടുത്താൻ അമേരിക്കയിലെ എല്ലാ വകുപ്പുകളോടും നിർദേശിക്കുന്ന മെമ്മോറാണ്ടത്തിലാണ് ട്രംപ് ഒപ്പുവെച്ചത്. ഇറാന്റെ അതിക്രമങ്ങളെ തടയുന്നതിന് ട്രംപ് ഭരണകൂടത്തിന് ഈ ഉപരോധം കൂടുതൽ കരുത്തേകുമെന്നാണ് വൈറ്റ് ഹൗസ് വിലയിരുത്തുന്നത്. അതേസമയം, താൻ ​ദുഖത്തോടെയാണ് ഇത്തരമൊരു കടുത്ത നടപടിയിലേക്ക് നീങ്ങുന്നതെന്നും ട്രംപ് പറഞ്ഞു.

അമേരിക്കയുടെ ഈ നീക്കം ഇറാനെ സംബന്ധിച്ച് വളരെ കഠിനമായ ഒന്നാണ്. ഒട്ടും മനസോടെയല്ല ഞാൻ ഈ നിർദേശത്തിൽ ഒപ്പുവയ്ക്കുന്നത്. പക്ഷെ, എല്ലാവരും ഇതാണ് ആഗ്രഹിക്കുന്നതെന്നാണ് മെമ്മോറാണ്ടത്തിൽ ഒപ്പുവെച്ച ശേഷം ട്രംപ് പ്രതികരിച്ചത്. എന്നാൽ, കടുത്ത പ്രതിരോധത്തിലേക്ക് പോകേണ്ടിവരില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. ഞങ്ങൾ കരുത്തരായി തുടരുന്നതിനായാണ് അതൃപ്തിയോടെയാണെങ്കിലും ഞാൻ ഈ തീരുമാനമെടുക്കുന്നതെന്നും ട്രംപ് കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img