08:02pm 10 November 2026
NEWS
ഇസ്രയേൽ ഗാസ പൂർണമായും കീഴടക്കാനൊരുങ്ങുന്നെന്ന റിപ്പോർട്ടുകളോട് പ്രതികരിക്കാതെ ട്രംപ്
06/08/2025  07:52 AM IST
nila
ഇസ്രയേൽ ഗാസ പൂർണമായും കീഴടക്കാനൊരുങ്ങുന്നെന്ന റിപ്പോർട്ടുകളോട് പ്രതികരിക്കാതെ ട്രംപ്

ഇസ്രയേൽ ഗാസ പൂർണമായും കീഴടക്കാനൊരുങ്ങുന്നെന്ന റിപ്പോർട്ടുകളോട് പ്രതികരിക്കാതെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഗാസയിലെ ജനങ്ങൾക്ക് ഭക്ഷണം എത്തിക്കുന്നതിലാണ് ശ്രദ്ധയെന്നും മറ്റു കാര്യങ്ങളെക്കുറിച്ച് തനിക്ക് ഒന്നും പറയാനാവില്ലെന്നും ട്രംപ് പറഞ്ഞു. ഇസ്രയേലും അറബ് രാജ്യങ്ങളും ഗാസയിൽ ഭക്ഷണവും അവശ്യസാമഗ്രികളും സാമ്പത്തിക സഹായവും എത്തിക്കുമെന്നും അമേരിക്കൻ പ്രസിഡന്റ് വ്യക്തമാക്കി. ​ഗാസ പൂർണമായും പിടിച്ചെടുക്കാനുള്ള നീക്കം ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആരംഭിച്ചെന്നാണ് കഴിഞ്ഞ ദിവസം അന്താരാഷ്ട്ര മാധ്യമങ്ങൾ ഉൾപ്പെടെ റിപ്പോർട്ട് ചെയ്തത്. 

ഗാസ കീഴടക്കുന്നത് സംബന്ധിച്ച് നെതന്യാഹു, പ്രതിരോധമന്ത്രി ഇസ്രയേൽ കട്സ്, മന്ത്രി റോൺ ഡെർമർ, സേനാ മേധാവി ലഫ് ജനറൽ ഇയാൽ സമീർ എന്നിവരുമായി മൂന്നു മണിക്കൂർ ചർച്ച നടത്തിയെന്നാണ് റിപ്പോർട്ട്. വ്യാഴാഴ്‌ച പ്രദേശിക സമയം വൈകിട്ട് ആറിന് കാബിനറ്റ് യോ​ഗം ചേരുമെന്നും റിപ്പോർട്ടുകളുണ്ട്. വെടിനിർത്തൽ നടപ്പാക്കാൻ രാജ്യാന്തരതലത്തിൽ സമ്മർദം ശക്‌തമാകുന്നതിനിടെയാണ് നെതന്യാഹുവിന്റെ നീക്കം. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img