
ദോഹ: അമേരിക്കയും ഇറാനും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കുന്നതിനും ചർച്ചകൾ സുഗമമാക്കുന്നതിനും ഖത്തർ വഹിക്കുന്ന നയതന്ത്ര പങ്കിനെ പ്രശംസിച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ ഥാനിയുമായി ഫോണിൽ നടത്തിയ സംഭാഷണത്തിലാണ് അമേരിക്കൻ പ്രസിഡന്റ് ഖത്തറിന്റെ സമാധാന ശ്രമങ്ങളെ അഭിനന്ദിച്ചത്.
മേഖലയിൽ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാൻ ഖത്തർ നൽകുന്ന പിന്തുണ നിർണ്ണായകമാണെന്ന് യു.എസ് പ്രസിഡന്റ് വ്യക്തമാക്കി.അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും സുസ്ഥിരമായ നയതന്ത്ര പരിഹാരത്തിൽ എത്തിച്ചേരുന്നതിനുമുള്ള നിലവിലെ സാഹചര്യങ്ങൾ ഇരു നേതാക്കളും വിലയിരുത്തി.തർക്കവിഷയങ്ങൾ പരിഹരിക്കുന്നതിന് നയതന്ത്രമാർഗ്ഗങ്ങളും സംഭാഷണങ്ങളുമാണ് പ്രധാനം എന്ന് അമീർ ശൈഖ് തമീം ചൂണ്ടിക്കാട്ടി..എസും ഇറാനും തമ്മിൽ ധാരണയായ അവബോധ നിവേദനത്തിന്റെ (MoU) വ്യവസ്ഥകൾ ഇരുവിഭാഗവും പാലിക്കേണ്ടതിന്റെ ആവശ്യകത അമീർ ഊന്നിപ്പറഞ്ഞു.പ്രാദേശിക, അന്തർദേശീയ വിഷയങ്ങളിൽ ഇരു സൗഹൃദ രാജ്യങ്ങളും തമ്മിലുള്ള സഹകരണവും ഏകോപനവും തുടരാൻ ചർച്ചയിൽ ധാരണയായി.











