06:17am 09 November 2026
NEWS
അമേരിക്ക-ഇറാൻ ചർച്ചകളിലെ മധ്യസ്ഥത: അമീറിന്റെ നേതൃത്വത്തിലുള്ള ഖത്തറിന്റെ പങ്കിനെ പ്രശംസിച്ച് ട്രംപ്
06/08/2026  12:24 PM IST
nila
അമേരിക്ക-ഇറാൻ ചർച്ചകളിലെ മധ്യസ്ഥത: അമീറിന്റെ നേതൃത്വത്തിലുള്ള ഖത്തറിന്റെ പങ്കിനെ പ്രശംസിച്ച് ട്രംപ്

ദോഹ: അമേരിക്കയും ഇറാനും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കുന്നതിനും ചർച്ചകൾ സുഗമമാക്കുന്നതിനും ഖത്തർ വഹിക്കുന്ന നയതന്ത്ര പങ്കിനെ പ്രശംസിച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ ഥാനിയുമായി ഫോണിൽ നടത്തിയ സംഭാഷണത്തിലാണ് അമേരിക്കൻ പ്രസിഡന്റ് ഖത്തറിന്റെ സമാധാന ശ്രമങ്ങളെ അഭിനന്ദിച്ചത്.
​മേഖലയിൽ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാൻ ഖത്തർ നൽകുന്ന പിന്തുണ നിർണ്ണായകമാണെന്ന് യു.എസ് പ്രസിഡന്റ് വ്യക്തമാക്കി.അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും സുസ്ഥിരമായ നയതന്ത്ര പരിഹാരത്തിൽ എത്തിച്ചേരുന്നതിനുമുള്ള നിലവിലെ സാഹചര്യങ്ങൾ ഇരു നേതാക്കളും വിലയിരുത്തി.തർക്കവിഷയങ്ങൾ പരിഹരിക്കുന്നതിന് നയതന്ത്രമാർഗ്ഗങ്ങളും സംഭാഷണങ്ങളുമാണ് പ്രധാനം എന്ന് അമീർ ശൈഖ് തമീം ചൂണ്ടിക്കാട്ടി..എസും ഇറാനും തമ്മിൽ ധാരണയായ അവബോധ നിവേദനത്തിന്റെ (MoU) വ്യവസ്ഥകൾ ഇരുവിഭാഗവും പാലിക്കേണ്ടതിന്റെ ആവശ്യകത അമീർ ഊന്നിപ്പറഞ്ഞു.പ്രാദേശിക, അന്തർദേശീയ വിഷയങ്ങളിൽ ഇരു സൗഹൃദ രാജ്യങ്ങളും തമ്മിലുള്ള സഹകരണവും ഏകോപനവും തുടരാൻ ചർച്ചയിൽ ധാരണയായി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img