NEWS
ഡൊണാൾഡ് ട്രംപിനും മാർപാപ്പയാകാൻ ആഗ്രഹം
01/05/2025 07:33 AM IST
nila

മാർപാപ്പയാകാൻ തനിക്കു താൽപര്യമുണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അടുത്ത മാർപാപ്പ ആരാകുമെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കവെയാണ് തനിക്കും ആഗോള കത്തോലിക്കാ സഭയുടെ തലവനാകാൻ താത്പര്യമുണ്ടെന്ന് ട്രംപ് തമാശയായി പറഞ്ഞത്. തന്റെ ആദ്യ താത്പര്യവും മാർപാപ്പയാകുക എന്നതാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.
‘എനിക്കു പാപ്പയായാൽ കൊള്ളാമെന്നുണ്ട്. എന്റെ ആദ്യതാൽപര്യവും അതാണ്’- അമേരിക്കൻ പ്രസിഡന്റ് പറഞ്ഞു. പുതിയ പാപ്പ ആരാകുന്നതിലും തനിക്കു വിരോധമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ജനപ്രിയനായ ഒരു കർദിനാൾ നമുക്കുണ്ടെന്നും ട്രംപ് ചൂണ്ടിക്കാട്ടി. ന്യൂയോർക്ക് ആർച്ച്ബിഷപ് കർദിനാൾ തിമോത്തി ഡോളൻ, ന്യൂജഴ്സി ആർച്ച്ബിഷപ് കർദിനാൾ ജോസഫ് ടോബിൻ എന്നിവർ കോൺക്ലേവ് അംഗങ്ങളാണ്. യുഎസിൽ നിന്ന് ഇതുവരെ മാർപാപ്പമാരില്ല.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











