02:33am 10 November 2026
NEWS
ദേശീയ സുരക്ഷ ഉപദേഷ്ടാവിനെ മാറ്റി ട്രംപ്
02/05/2025  07:55 AM IST
nila
ദേശീയ സുരക്ഷ ഉപദേഷ്ടാവിനെ മാറ്റി ട്രംപ്

അമേരിക്കയുടെ ദേശീയ ഉപ​ദേഷ്ടാവിനെ മാറ്റി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മൈക്ക് വാൾട്സിനെ ദേശീയ ഉപ​ദേഷ്ടാവ് പദവിയിൽ നിന്നും മറ്റിയ ട്രംപ്, ‘ഇടക്കാല’ ദേശീയ സുരക്ഷ ഉപദേഷ്ടാവായി മാർക്കോ റൂബിയോയെ നിയമിക്കുകയും ചെയ്തു. യെമനിലെ ഹൂതികൾക്കെതിരെയുള്ള അമേരിക്കയുടെ സൈനിക നടപടികൾ മാധ്യമപ്രവർത്തകനു സമൂഹമാധ്യമ കൂട്ടായ്മയിലൂടെ ചോർന്നു കിട്ടിയതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതിന് പിന്നാലെ തന്നെ വാൾട്സിനെ ചുമതലയിൽ നിന്നും മാറ്റുമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

 ദേശീയ ഉപ​ദേഷ്ടാവായിരുന്ന വാൾട്സിനെ ഐക്യരാഷ്ട്ര സംഘടനയിൽ യുഎസ് അംബാസഡറായി നിയമിക്കുന്നതായും ട്രംപ് വ്യക്തമാക്കി. തന്റെ സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ഡൊണൾഡ് ട്രംപ്  ഇക്കാര്യം പ്രഖ്യാപിച്ചത്.

‘‘ഐക്യരാഷ്ട്ര സംഘടനയിൽ യുഎസിന്റെ അടുത്ത അംബാസഡറായി മൈക്ക് വാൾട്സിനെ നാമനിർദേശം ചെയ്യുമെന്ന് പ്രഖ്യാപിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. യുദ്ധക്കളത്തിൽ യൂണിഫോമിൽ ഇരിക്കുന്ന കാലം മുതൽ, കോൺഗ്രസിലും എന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എന്ന നിലയിലും, മൈക്ക് വാൾട്സ് നമ്മുടെ രാജ്യത്തിന്റെ താൽപര്യങ്ങൾക്ക് മുൻഗണന നൽകാൻ കഠിനമായി പരിശ്രമിച്ചിട്ടുണ്ട്. തന്റെ പുതിയ പദവിയിലും അദ്ദേഹം അതുതന്നെ ചെയ്യുമെന്ന് എനിക്കറിയാം.’’– ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ അക്കൗണ്ടിൽ പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img