01:59pm 09 November 2026
NEWS
ഇന്ത്യാ - പാക് പ്രശ്നപരിഹാരത്തിന് ലളിതമായ മാർ​ഗം ഉപദേശിച്ച് ഡൊണാൾഡ് ട്രംപ്
14/05/2025  10:37 AM IST
nila
ഇന്ത്യാ - പാക് പ്രശ്നപരിഹാരത്തിന് ലളിതമായ മാർ​ഗം ഉപദേശിച്ച് ഡൊണാൾഡ് ട്രംപ്

ഇന്ത്യാ - പാക് പ്രശ്നപരിഹാരത്തിന് ലളിതമായ മാർ​ഗം ഉപദേശിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇരുരാജ്യങ്ങളിലെയും ഭരണാധികാരികൾ ഒരുമിച്ച് അത്താഴവിരുന്നിൽ പങ്കെടുത്താൽ തീരുന്ന പ്രശ്നമേ മേഖലയിലുള്ളൂ എന്നായിരുന്നു ട്രംപ് പറഞ്ഞത്. അമേരിക്കൻ നേതൃത്വത്തിലുള്ള സമാധാന ചർച്ചകൾക്ക് ശേഷം ഇന്ത്യയും പാകിസ്ഥാനും യോജിച്ചുപോകുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. ഇരുരാജ്യങ്ങളെയും ഒരുമിപ്പിക്കുന്നതിന് അമേരിക്കയ്ക്ക് സാധിച്ചേക്കുമെന്നും ട്രംപ് അവകാശപ്പെട്ടു. ഒരുമിച്ചൊരു അത്താഴം കഴിക്കുക നല്ലതായിരിക്കില്ലേയെന്നും മാർക്കോ റൂബിയോയോട് അദ്ദേഹം ചോദിച്ചു.

''അവർ ശരിക്കും നല്ല രീതിയിൽ പോകുന്നുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. മാർക്കോ, നമുക്ക് അവരെ ഒന്നിച്ച് ഒരു നല്ല അത്താഴത്തിന് കൊണ്ടുപോയാലോ? അത് നന്നായിരിക്കില്ലേ?' - ട്രംപ് പറഞ്ഞു. അതേസമയം, അമേരിക്കൻ വൈസ് പ്രസിഡന്റ് ജെഡി വാൻസ്, സെക്രട്ടറി മാർക്കോ റൂബിയോ എന്നിവർ ഇന്ത്യാ - പാക് സമാധാന ചർച്ചയിൽ പങ്കെടുത്തെന്നും ട്രംപ് അവകാശപ്പെട്ടു. 

യുഎസ്-സൗദി നിക്ഷേപ ഫോറത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ, ടെസ്‌ല സിഇഒ ഇലോൺ മസ്‌ക്, അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ എന്നിവർ യുഎസ്-സൗദി നിക്ഷേപ ഫോറത്തെിൽ പങ്കെടുത്തു.  

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img