02:52am 06 November 2026
NEWS
ഗാസ ഏറ്റെടുക്കുമെന്ന് ആവർത്തിച്ച് അമേരിക്കൻ പ്രസിഡന്റ്
06/02/2025  08:09 PM IST
nila
ഗാസ ഏറ്റെടുക്കുമെന്ന് ആവർത്തിച്ച് അമേരിക്കൻ പ്രസിഡന്റ്

വാഷിങ്ടൺ: ഗാസ മുനമ്പ് ഏറ്റെടുക്കുമെന്ന് ആവർത്തിച്ച് അമേരിക്കൻ പ്രസിഡന്റ്. അതിനായി അമേരിക്കൻ സൈന്യത്തെ അയക്കേണ്ട ആവശ്യമില്ലെന്നും ഇസ്രയേൽ ​ഗാസ പിടിച്ചെടുത്ത് അമേരിക്കക്ക് കൈമാറുമെന്നും ട്രംപ് വ്യക്തമാക്കി. തന്റെ സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച കുറിപ്പിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. 

പലസ്തീനികളെ ഇതിനകംതന്നെ മേഖലയിൽ കൂടുതൽ സുരക്ഷിതവും മനോഹരവുമായ പ്രദേശങ്ങളിൽ പുനരധിവസിപ്പിക്കാമായിരുന്നുവെന്നും ട്രംപ് ചൂണ്ടിക്കാട്ടി. അവർക്ക് സന്തോഷത്തോടെ സുരക്ഷിതവും സ്വതന്ത്രവുമായിരിക്കാൻ അവസരം ലഭിക്കും. ലോകമെമ്പാടുമുള്ള മികച്ച സംഘങ്ങളുമായി ചേർന്ന്, ഭൂമിയിലെ ഏറ്റവും വലുതും അതിശയകരവുമായ വികസിത പ്രദേശമായി മാറുന്ന ഒന്നിന്റെ നിർമാണം യു.എസ്. ആരംഭിക്കും. മേഖലയിൽ സ്ഥിരത ഉറപ്പാക്കുമെന്നും ട്രംപ് തന്റെ സമൂഹ മാധ്യമത്തിൽ കുറിച്ചു.

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ യു.എസ്. സന്ദർശനത്തിനിടെ വൈറ്റ് ഹൗസിൽ ഇരുവരും ചേർന്ന് നടത്തിയ പത്രസമ്മേളനത്തിലാണ് ഗാസ ഏറ്റെടുത്ത് പുനർനിർമിക്കാൻ തങ്ങൾ തയ്യാറാണെന്ന് ട്രംപ് ആദ്യമായി പ്രഖ്യാപിച്ചത്. ഗാസയിൽ നിലവിലുള്ള പലസ്തീൻകാർ അവിടംവിട്ട് ഗൾഫ് രാജ്യങ്ങളിലേക്ക്‌ പോയിക്കോട്ടെ. ഗാസയെ സമ്പൂർണമായി പുനർനിർമിക്കാം. ഗാസയ്ക്കുമേൽ ദീർഘകാലാടിസ്ഥാനത്തിലുള്ള ഉടമസ്ഥാവകാശമാണ് യു.എസ്. ലക്ഷ്യമിടുന്നതെന്നായിരുന്നു ട്രംപിന്റെ വാക്കുകൾ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img