06:34pm 09 November 2026
NEWS
ജോ ബൈഡൻ വർഷങ്ങൾക്ക് മുമ്പ് കൊല്ലപ്പെട്ടെന്നും ഇപ്പോഴുള്ളത് ഒരു ക്ലോണ്‍ ആണെന്നും ട്രംപ്
02/06/2025  07:42 AM IST
nila
ജോ ബൈഡൻ വർഷങ്ങൾക്ക് മുമ്പ് കൊല്ലപ്പെട്ടെന്നും ഇപ്പോഴുള്ളത് ഒരു ക്ലോണ്‍ ആണെന്നും ട്രംപ്

അമേരിക്കയുടെ മുൻ പ്രസിഡന്റ് ജോ ബൈഡൻ വർഷങ്ങൾക്ക് മുമ്പ് കൊല്ലപ്പെട്ടെന്ന പോസ്റ്റ് പങ്കുവെച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇപ്പോഴുള്ളത് റോബോട്ടിക് എന്‍ജിനീയറിങിന്‍റെ സഹായത്തോടുകൂടി നിർമ്മിച്ച ബൈഡന്റെ ക്ലോൺ ആണെന്നും ട്രംപ് പങ്കുവെച്ച പോസ്റ്റിൽ പറയുന്നു.  ട്രൂത്ത് സോഷ്യലിലെ ഒരു അക്കൗണ്ടിലൂടെ പുറത്തുവന്ന പ്രസ്താവനയാണ് ട്രംപും ഷെയർ ചെയ്തിരിക്കുന്നത്. 

‘ജോ ബൈഡൻ 2020 ൽ മരിച്ചു. അദ്ദേഹത്തെ വധിച്ചു. പകരം റോബോട്ടിക് എന്‍ജിനീയറിങിന്‍റെ സഹായത്തോടുകൂടി ആത്മാവില്ലാത്ത, ബുദ്ധിശൂന്യമായ ഒരു ക്ലോണ്‍ സൃഷിടിക്കപ്പെട്ടു. ജോ ബൈഡനെ അല്ല, ആത്മാവില്ലാത്ത, ബുദ്ധിശൂന്യമായ ബൈഡൻ ക്ലോണുകളെ, ഡബിള്‍സിനെയാണ് നിങ്ങള്‍ കാണുന്നത്’  എന്നാണ് പോസ്റ്റില്‍ പറയുന്നത്. ഡെമോക്രാറ്റുകൾക്ക് പോലും ഈ വിത്യാസം തിരിച്ചറിയാന്‍ പറ്റില്ലെന്നും പോസ്റ്റില്‍ പറയുന്നു. പ്രത്യേകിച്ച് ഒന്നും എഴുതാതെ, സ്വന്തം അഭിപ്രായങ്ങള്‍ കുറിക്കാതെയാണ് ട്രംപ് ഈ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. 

ആഴ്ചകള്‍ക്ക് മുമ്പാണ് ജോ ബൈഡന് പ്രോസ്റ്റേറ്റ് കാന്‍സര്‍ സ്ഥിരീകരിച്ചത്.  സ്റ്റേജ് 4 മെറ്റാസ്റ്റാറ്റിക് പ്രോസ്റ്റേറ്റ് കാന്‍സറാണ് ബൈഡനെ ബാധിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. കാന്‍സര്‍ എല്ലുകളിലേക്കും പടര്‍ന്നതായിട്ടായിരുന്നു ബൈഡന്‍റെ ഓഫിസ് പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞത്. 

 വലിയ വേദനയോടെയാണ് താനും മെലാനിയയും ബൈഡന്റെ രോഗവിവരം കേട്ടതെന്നായിരുന്നു ഇതിനു പിന്നാലെ ട്രംപിന്റെ പ്രതികരണം. എത്രയും വേഗം സുഖം പ്രാപിച്ച് ബൈഡന്‍ മുന്‍പത്തേക്കാള്‍ ഊര്‍ജത്തോടെ തിരിച്ചുവരട്ടെയെന്നും ഡൊണള്‍ഡ് സമൂഹമാധ്യമങ്ങളില്‍ കുറിച്ചിരുന്നു.  ഇതിനു ശേഷമാണ് വർഷങ്ങൾക്ക് മുമ്പ് ബൈഡൻ കൊല്ലപ്പെട്ടെന്ന പോസ്റ്റ് ട്രംപ് തന്നെ ഷെയർ ചെയ്തിരിക്കുന്നത്.  ഒരു തീവ്ര ഗൂഢാലോചന സിദ്ധാന്തത്തെ വളർത്തിയെടുക്കുന്ന നീക്കമാണ് ട്രംപിന്‍റേത് എന്നാണ് പിന്നാലെ ഉയരുന്ന വിമര്‍ശനം. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img