02:23am 29 October 2026
NEWS
വെനസ്വേലയുടെ ആക്ടിങ് പ്രസിഡന്റെന്ന പ്രഖ്യാപനവുമായി ട്രംപ്
13/01/2026  02:11 PM IST
nila
വെനസ്വേലയുടെ ആക്ടിങ് പ്രസിഡന്റെന്ന പ്രഖ്യാപനവുമായി ട്രംപ്

ന്യൂയോർക്ക്: വെനസ്വേലയുമായി ബന്ധപ്പെട്ട് വിവാദ പരാമർശവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. വെനസ്വേലയുടെ ‘ആക്ടിങ് പ്രസിഡന്റ്’ താനാണെന്ന അവകാശവാദമാണ് ട്രംപ് ഉന്നയിച്ചത്. തന്റെ സമൂഹമാധ്യമ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യൽ’ൽ പങ്കുവച്ച ചിത്രത്തിന് താഴെയാണ് അദ്ദേഹം ഈ കുറിപ്പ് ചേർത്തത്. 2026 ജനുവരിയിൽ ചുമതലയേറ്റതായും പോസ്റ്റിൽ സൂചിപ്പിച്ചിട്ടുണ്ട്.

ഈ മാസം മൂന്നിന് വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സീലിയ ഫ്ലോറെസിനെയും യുഎസ് സൈന്യം പിടികൂടി തടവിലാക്കിയിരുന്നു. ഇവരെ വിചാരണയ്ക്കായി യുഎസിലേക്ക് കൊണ്ടുവന്നുവെന്നും ട്രംപ് അന്ന് സമൂഹമാധ്യമത്തിലൂടെ അറിയിച്ചിരുന്നു.

വെനസ്വേലയിൽ സുഗമമായ അധികാര കൈമാറ്റം ഉറപ്പാക്കുന്നതുവരെ രാജ്യത്തിന്റെ ഭരണചുമതല യുഎസ് ഏറ്റെടുത്തതായും ട്രംപ് അന്ന് അവകാശപ്പെട്ടു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ സ്വയം വെനസ്വേലയുടെ ‘ആക്ടിങ് പ്രസിഡന്റ്’ എന്ന നിലയിൽ അദ്ദേഹം വിശേഷിപ്പിച്ചത്. ഈ പ്രഖ്യാപനം അന്താരാഷ്ട്ര തലത്തിൽ പുതിയ വിവാദങ്ങൾക്ക് വഴിയൊരുക്കുമെന്നാണ് വിലയിരുത്തൽ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img