
വാഷിങ്ടൺ: ഇറാനെ പൂർണമായും പരാജയപ്പെടുത്തിയെന്ന് അമേരിക്ക അവകാശപ്പെട്ടു. കഴിഞ്ഞ മൂന്നാഴ്ചയായി തുടരുന്ന യുദ്ധത്തിലൂടെ അമേരിക്കയെ സൈനികമായും സാമ്പത്തികമായും തകർത്തു എന്നാണ് അമേരിക്കൻ പ്രസിഡന്റിന്റെ അവകാശവാദം. സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലാണ് ഇറാൻ പൂർണമായി തകർന്നുവെന്നു ട്രംപ് പറഞ്ഞത്. അതേസമയം ലോകത്തിന്റെ പ്രധാന എണ്ണ ഗതാഗത പാതയായ ഹോർമുസ് കടലിടുക്ക് സുരക്ഷിതമായി നിലനിർത്താൻ എല്ലാ രാജ്യങ്ങളും ജാഗ്രത പുലർത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇവിടെ സമാധാനവും സുരക്ഷയും ഉറപ്പാക്കാൻ അമേരിക്ക മറ്റ് രാജ്യങ്ങളുമായി ചേർന്ന് പ്രവർത്തിക്കുമെന്നും ട്രംപ് വ്യക്തമാക്കി.
ഹോർമുസ് കടലിടുക്കിലൂടെ എണ്ണ എത്തിക്കുന്ന രാജ്യങ്ങൾ ഈ പാത സംരക്ഷിക്കാൻ യുഎസിന്റെ ശ്രമങ്ങളിൽ പങ്കാളികളാകണമെന്നും ട്രംപ് അഭ്യർത്ഥിച്ചു. കടലിടുക്ക് തുറന്ന് നിലനിർത്തുന്നതിനായി അമേരിക്കൻ യുദ്ധക്കപ്പലുകൾ അയയ്ക്കുമെന്ന സൂചനയും അദ്ദേഹം നൽകിയിട്ടുണ്ട്. ഇതിനുമുമ്പ് ഇറാനിലെ ഖാർഗ് ദ്വീപ് ഉൾപ്പെടെയുള്ള കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടത്താമെന്ന ഭീഷണിയും ട്രംപ് ഉയർത്തിയിരുന്നു.
ഇതിനിടെ, അമേരിക്കയുടെ അവകാശവാദങ്ങൾക്ക് മറുപടിയുമായി ഇറാനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചി രംഗത്തെത്തി. ഹോർമുസ് കടലിടുക്ക് പൂർണമായി അടച്ചിട്ടില്ലെന്നും അമേരിക്കയുടെയും ഇസ്രയേലിന്റെയും കപ്പലുകൾക്കാണ് മാത്രമേ ഈ പാതയിൽ നിയന്ത്രണമുള്ളുവെന്നും അദ്ദേഹം പറഞ്ഞു. മറ്റ് രാജ്യങ്ങളുടെ കപ്പലുകൾക്ക് കടലിടുക്കിലൂടെ യാത്ര തുടരാൻ കഴിയുന്നുണ്ടെന്നും ഇറാൻ അറിയിച്ചു.











