06:48am 12 November 2026
NEWS
മോദി മികച്ച പ്രധാനമന്ത്രിയാണെന്ന് ഡൊണാൾഡ് ട്രംപ്
06/09/2025  08:32 AM IST
nila
മോദി മികച്ച പ്രധാനമന്ത്രിയാണെന്ന് ഡൊണാൾഡ് ട്രംപ്

ഇന്ത്യയും റഷ്യയും ചൈനാപക്ഷത്ത് എത്തിയെന്ന് സമൂഹ മാധ്യമത്തിൽ കുറിച്ച ട്രംപ് മണിക്കൂറുകൾക്കുള്ളിൽ നിലപാട് മാറ്റി. പ്രധാനമന്ത്രി മോദി തന്റെ സുഹൃത്താണെന്നും ഇന്ത്യയും  യുഎസും ഒരു "പ്രത്യേക ബന്ധം" പങ്കിടുന്നുവെന്നും ട്രംപ് മാധ്യമങ്ങളോട് പ്രതികരിച്ചു. ഇന്ത്യയും റഷ്യയും ചൈനാപക്ഷത്ത് എത്തിയെന്ന് തന്റെ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമാ‌യ ട്രൂത്ത് സോഷ്യലിൽ കുറിച്ച് മണിക്കൂറുകൾക്കുള്ളിലാണ് വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കവെ ട്രംപ് മോദിയെ വാനോളം പുകഴ്ത്തിയത്. ‌"ഞാൻ എപ്പോഴും മോദിയുമായി സൗഹൃദത്തിലായിരിക്കും, അദ്ദേഹം ഒരു മികച്ച പ്രധാനമന്ത്രിയാണ്, അദ്ദേഹം മികച്ചവനാണ്... ഈ പ്രത്യേക നിമിഷത്തിൽ അദ്ദേഹം ചെയ്യുന്നത് എനിക്ക് ഇഷ്ടമല്ല, പക്ഷേ ഇന്ത്യയും അമേരിക്കയും തമ്മിൽ ഒരു പ്രത്യേക ബന്ധമുണ്ട്. വിഷമിക്കേണ്ട കാര്യമില്ല," എന്നായിരുന്നു മോദി മാധ്യമങ്ങളോട് പറഞ്ഞത്. 

അതേസമയം, ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നതിൽ ട്രംപ് നിരാശ പ്രകടിപ്പിച്ചു. ''അവരെ നമുക്ക് നഷ്ടപ്പെട്ടുവെന്ന് ഞാൻ കരുതുന്നില്ല. ഇന്ത്യ റഷ്യയിൽനിന്ന് ഇത്രയധികം എണ്ണ വാങ്ങുന്നതിൽ ഞാൻ വളരെ നിരാശനാണ്. ഞാനത് അവരെ അറിയിച്ചിട്ടുണ്ട്. ഞങ്ങൾ ഇന്ത്യയ്ക്ക് മേൽ വളരെ വലിയ തീരുവ ചുമത്തിയിട്ടുണ്ട്- 50 ശതമാനം. വളരെ ഉയർന്ന തീരുവ. നിങ്ങൾക്കറിയാവുന്നതുപോലെ, മോദിയുമായി ഞാൻ വളരെ നല്ല ബന്ധത്തിലാണ്. ഏതാനും മാസങ്ങൾക്ക് മുൻപ് അദ്ദേഹം ഇവിടെയുണ്ടായിരുന്നു. സത്യത്തിൽ ഞങ്ങൾ റോസ് ഗാർഡനിൽ ഒരു വാർത്താസമ്മേളനം വരെ നടത്തി.'' - ട്രംപ് പറഞ്ഞു. 

ചൈനയിലെ ടിയാൻജിനിൽ നടന്ന ഷാങ്ഹായ് സഹകരണ സമിതി യോഗത്തിൽ ഇന്ത്യ, റഷ്യ, ചൈന നേതാക്കൾ ഒരുമിച്ച് പങ്കെടുത്തതിൽ ഖിന്നനായി റഷ്യയെയും ഇന്ത്യയെയും ഇരുണ്ട ലോകമായ ചൈന കവർന്നു എന്ന് ട്രൂത്ത് സോഷ്യലിൽ കമന്റ് പോസ്റ്റ് ചെയ്തിരുന്നു. 'ഇരുണ്ട ലോകമായ ചൈനയോട് ഇന്ത്യയെയും റഷ്യയെയും നമുക്ക് നഷ്ടപ്പെട്ടുവെന്ന് തോന്നുന്നു. അവർക്ക് ദീർഘവും സമൃദ്ധവുമായ ഒരു ഭാവി ഉണ്ടാകട്ടെ!' എന്ന് ട്രംപ് എഴുതി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img