NEWS
ലോകത്തിന്റെ പ്രസിഡന്റെന്ന മട്ടിൽ ട്രംപ് പെരുമാറുന്നു, പാർട്ടി നിലപാടെടുക്കുമെന്ന് എംഎ ബേബി
04/05/2025 02:03 PM IST
nila

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. ലോകത്തിന്റെ പ്രസിഡന്റ് എന്ന നിലയിലാണ് ട്രംപ് മുമ്പോട്ട് പോകുന്നതെന്നായിരുന്നു എം എ ബേബിയുടെ വിമർശനം. സാഹചര്യങ്ങൾ നിരീക്ഷിച്ച് ട്രംപിനോടുള്ള നയത്തിൽ പാർട്ടി നിലപാടെടുക്കുമെന്നും സിപിഎം ജനറൽ സെക്രട്ടറി കൂട്ടിച്ചേർത്തു. മാധ്യമങ്ങളോട് സംസാരിക്കവെയാണ് എം എ ബേബി ട്രംപിനെ കുറിച്ച് പാർട്ടിയുടെ നിലപാട് തുറന്നു പറഞ്ഞത്.
‘അമേരിക്കയുടെ പ്രസിഡൻറ് എന്ന മട്ടിലല്ല, ലോകത്തിന്റെ പ്രസിഡൻറ് താനാണെന്ന മട്ടിലാണ് ട്രംപ് നീക്കങ്ങൾ നടത്തുന്നത്. തുടർന്നുള്ള ദിവസങ്ങളിൽ അത് എങ്ങനെ അനാവൃതമാകുമെന്ന് നോക്കി പാർട്ടി നിലപാടെടുക്കും. കേന്ദ്രകമ്മിറ്റിയുടെ യോഗത്തിലെത്തുമ്പോഴേക്കും സ്ഥിതിഗതികൾ കുറച്ചു കൂടി വ്യക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്’ എം.എ. ബേബി മാധ്യമങ്ങളോട് പറഞ്ഞു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











