04:02pm 24 October 2026
NEWS
ട്രൂ ഇന്ത്യൻ വാർഷിക ആഘോഷം
ലളിത ധാര ഉദ്ഘാടനം ചെയ്തു

05/02/2025  11:04 PM IST
നാസർ
ട്രൂ ഇന്ത്യൻ വാർഷിക ആഘോഷം  ലളിത ധാര ഉദ്ഘാടനം ചെയ്തു

മുംബൈ: ഡോംബിവില്ലിയിലെ പലാവ സിറ്റി കേന്ദ്രമായി പ്രവർത്തിക്കുന്ന ഇന്റർനാഷണൽ ഡാൻസ് കൗൺസിൽ ( യുനെസ്കോ ) അംഗത്വമുള്ള ട്രൂ ഇന്ത്യൻ ഡാൻസ് അക്കാദമിയുടെ വാർഷികാഘോഷം പ്രമുഖ  സംഘാടകയും  ഫെമിനിസ്റ്റും ജെൻഡർ ആക്ടിവിസ്റ്റുമായ ലളിതധാര ഉദ്ഘാടനം ചെയ്തു.കാസാരിയോ ആംഫി തിയേറ്ററിൽ സംഘടിപ്പിച്ച ട്രൂ ഇന്ത്യൻ വാർഷിക ആഘോഷ പരിപാടിയിൽ അംബിക വാരസ്യാർ ,  ടി.ആർ. ചന്ദ്രൻ, ഡോ .ശശികല പണിക്കർ ,  സുമ മുകുന്ദൻ ,  വിജിതാശ്വൻ നായർ , ഗിരീഷ് നായർ ,  മിനി വേണുഗോപാൽ എന്നിവർ പങ്കെടുത്തു . മുംബൈയിലെ അറിയപ്പെടുന്ന അവതാരകയായ സിന്ധു നായർ പരിപാടികൾ നിയന്ത്രിച്ചു.നർത്തകി ശ്വേതാ വാരിയർ സമ്മാനദാനം നിർവഹിച്ചു  . ട്രൂ ഇന്ത്യൻ ഡാൻസ് അക്കാദമിയിലെ നൂറോളം നൃത്തവിദ്യാർഥികളുടെ ഭരതനാട്യം ശൈലിയിലുള്ള നൃത്ത വിരുന്നും ശ്രദ്ധേയമായി.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ വനിതാ എഴുത്തുകാരുടെ കൃതികൾ നൃത്തരൂപത്തിലാക്കി  ജനങ്ങളിൽ എത്തിക്കാനായി വുമൺ  കി ബാത്ത് എന്ന യുട്യൂബ് ചാനൽ നടത്തുന്ന ലളിതധാര ബാലാമണി അമ്മയുടെ കവിതയും നൃത്തശിൽപ്പമായി രൂപപ്പെടുത്തിയിട്ടുണ്ട് . വഡാലയിലെ ഡോ. അംബേദ്കർ കോളേജ് ഓഫ് കൊമേഴ്‌സിൽ വൈസ് പ്രിൻസിപ്പലായി വിരമിച്ച ലളിതധാര സാവിത്രിഭായി ഫുലെയുടെ  ഇംഗ്ലീഷിലുള്ള കവിതകളുടെ പരിഭാഷയും എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img