12:01pm 26 July 2026
NEWS
ട്രക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; ഡ്രൈവർക്കും സ്കൂട്ടർ യാത്രികനും പരിക്ക്
16/07/2026  07:48 PM IST
nila
ട്രക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; ഡ്രൈവർക്കും സ്കൂട്ടർ യാത്രികനും പരിക്ക്

ചെങ്ങന്നൂർ: ട്രക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം. ഡ്രൈവർക്കും സ്കൂട്ടർ യാത്രികനും പരിക്ക്. വ്യാഴാഴ്ച
എം സി റോഡിൽ പ്രാവിൻ കൂട് കവലയിലാണ് അപകടം നടന്നത്. തമിഴ്നാട്ടിൽ നിന്നും പാലുമായി തിരുവല്ലാ ഭാഗത്തേക്ക് പോയ ട്രക്ക് പ്രാവിൻ കൂട് കവലയിൽ എത്തിയ സമയം തിരുവല്ലാ ഭാഗത്ത് നിന്നും വന്ന സ്കൂട്ടർ തിരുവൻവണ്ടൂർ ഭാഗത്തേക്ക് തിരിഞ്ഞപ്പോഴാണ് റോഡിന് നടുഭാഗത്ത് വച്ച് അപകടം നടന്നത്.അപകടത്തെത്തുടർന്ന് ട്രക്ക് റോഡിന് എതിർദിശയിലുള്ള കുരിശടിയിൽ ഇടിച്ചു നിൽക്കുകയായിരുന്നു.
റോഡരികിൽ സ്ഥാപിച്ചിരുന്ന കുരിശടിക്കും കേടുപാടുകൾ സംഭവിച്ചു. ട്രക്കിൻ്റെ ഡ്രൈവറെ ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിലും സ്കൂട്ടർ യാത്രികനെ തിരുവല്ല താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചു.ഏറെ നേരം എം സി റോഡിൽ ഗതാഗത കുരുക്ക് അനുഭവപ്പെട്ടു.
ചെങ്ങന്നൂർ പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.