11:30pm 11 November 2026
NEWS
ട്രോപ്പിക്കൽ ബയോ സമ്മിറ്റ് 2025 കുഫോസിൽ ആരംഭിച്ചു
19/11/2025  03:29 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ട്രോപ്പിക്കൽ ബയോ സമ്മിറ്റ് 2025 കുഫോസിൽ ആരംഭിച്ചു

 

കൊച്ചി, 19 നവംബർ 2025: തണ്ണീർത്തട സംരക്ഷണവും ഉഷ്ണമേഖല ആവാസവ്യവസ്ഥകളുടെ സുസ്ഥിര നടത്തിപ്പും മുൻനിർത്തി ട്രോപ്പിക്കൽ ബയോ സമ്മിറ്റ് (TBS) 2025 ഇന്ന് കേരള സമുദ്ര പഠന സർവകലാ ശാലയിൽ തുടങ്ങി. ജനകീയ പങ്കാളിത്തമില്ലാതെ തണ്ണീർത്തടങ്ങൾ സംരക്ഷിക്കപ്പെടില്ലെന്ന് ദേശീയ ജൈവ വൈവിധ്യ അതോറിറ്റിയുടെ മുൻ ചെയർപേഴ്സൺ ഡോ. ബി. മീനാകുമാരി  ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു. വൈസ് ചാൻസലർ ഡോ. എ. ബിജുകുമാർ അധ്യക്ഷത വഹിച്ചു.

തീരദേശ–തണ്ണീർത്തട മേഖലകൾ നേരിടുന്ന സമ്മർദ്ദങ്ങളും കാലാവസ്ഥാ വ്യതിയാന ഭീഷണികളും വിലയിരുത്തി പുനരുദ്ധാരണത്തിനായി ബയോ–ഫൈനാൻസിംഗ് മാതൃക രൂപപ്പെടുത്തുന്നതാണ് ഈ ഉച്ചകോടിയുടെ ലക്ഷ്യം. ജർമ്മനിയിലെ ഡോ. ജോർഗ് ഫ്രൈഹോഫ്, ഡോ. എം.വി. രമണ മൂർത്തി, ഡോ. റിതേഷ് കുമാർ,  ശാസ്ത്രജ്ഞർ എന്നിവരുടെ നേതൃത്വത്തിൽ ചർച്ചകൾ നടക്കും.

തണ്ണീർത്തട ആരോഗ്യവും കാലാവസ്ഥ അനുയോജനവും അധിനിവേശ ജീവിവർഗ നിയന്ത്രണവും സമൂഹ പങ്കാളിത്തത്തിന്റെ ശക്തിയും നൂതന ആവാസ വ്യവസ്ഥ സാങ്കേതിക വിദ്യകളും പ്രധാന ചർച്ച വിഷയങ്ങളാണ്. ടെക്നിക്കൽ സെഷനുകൾ, പോസ്റ്റർ പ്രദർശനങ്ങൾ, അക്കാദമിക്–ഇൻഡസ്ട്രി ഇന്റർഫേസ് പാനൽ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. സമ്മിറ്റ് നവംബർ 21 ന് സമാപിക്കും.
സംഘാടക സമിതി അംഗങ്ങൾ : ഡോ ലിംന മോൾ, ഡോ രാജീവ്‌ രാഘവൻ, ഡോ. നെവിൻ

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img