07:54am 05 September 2026
NEWS
തിരുവനന്തപുരത്തെ ഐബി ഉ​ദ്യോ​ഗസ്ഥയായ യുവതി ട്രെയിന് മുന്നിൽ ജീവനൊടുക്കിയത് എന്തിന്?

25/03/2025  11:18 AM IST
nila
തിരുവനന്തപുരത്തെ ഐബി ഉ​ദ്യോ​ഗസ്ഥയായ യുവതി ട്രെയിന് മുന്നിൽ ജീവനൊടുക്കിയത് എന്തിന്?

തിരുവനന്തപുരത്തെ ഐബി ഉദ്യോ​ഗസ്ഥ ട്രെയിന് മുന്നിൽചാടി ജീവനൊടുക്കിയ സംഭവത്തിൽ ദുരൂഹത അകലുന്നില്ല. പത്തനംതിട്ട സ്വദേശിനി മേഘയുടെ മരണത്തിലാണ് കുടുംബം ​ദുരൂഹത ആരോപിക്കുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് കുടുംബം ഐബിക്കും പേട്ട പൊലീസിനും പരാതി നൽകി. 

അതേസമയം, പ്രണയനൈരാശ്യത്തെ തുടർന്നാണ് മേഘ ജീവനൊടുക്കിയതെന്നാണ് പൊലീസ് പറയുന്നത്. ഐബിയിലെ ഒരു ഉ​ദ്യോ​ഗസ്ഥനുമായി യുവതി പ്രണയത്തിലായിരുന്നു എന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ ബന്ധത്തിൽ നിന്നും യുവാവ് പിന്മാറിയ മനോവിഷമത്തിൽ മേഘ ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസിൻ്റെ നിഗമനം. 

എന്നാൽ, മേഘയ്ക്ക് മറ്റുതരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി അറിയില്ലെന്ന് അമ്മാവൻ സന്തോഷ് ശിവദാസൻ പറഞ്ഞു. തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥ മേഘയെ ഇന്നലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. എമിഗ്രേഷൻ വിഭാഗത്തിലെ ഉദ്യോഗസ്ഥയായിരുന്ന മേഘ. പത്തനംതിട്ട സ്വദേശിയാണ് മേഘ. ഇന്നലെ ജോലി കഴിഞ്ഞ് വിമാനത്താളത്തിൽ നിന്നും മടങ്ങിയ മേഘയുടെ മൃതദേഹം ചാക്ക റെയിൽവേ ട്രാക്കിൽ കണ്ടെത്തുകയായിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img