04:26pm 15 August 2026
NEWS
സ്വാതന്ത്ര്യദിനാഘോഷ വേദിയിൽ തൃഷ; വിജയ്‌ക്കൊപ്പമുള്ള ദൃശ്യങ്ങൾ വൈറൽ
15/08/2026  12:37 PM IST
nila
സ്വാതന്ത്ര്യദിനാഘോഷ വേദിയിൽ തൃഷ; വിജയ്‌ക്കൊപ്പമുള്ള ദൃശ്യങ്ങൾ വൈറൽ

ചെന്നൈ: തമിഴ്‌നാട്ടിലെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ നടി തൃഷ അതിഥിയായി പങ്കെടുത്തത് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാകുന്നു. ചെന്നൈയിലെ ഫോർട്ട് സെന്റ് ജോർജിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി സി. ജോസഫ് വിജയ് ദേശീയപതാക ഉയർത്തുന്നത് കാണാൻ മുൻനിരയിൽ തന്നെയായിരുന്നു തൃഷ.

മഞ്ഞ സാരിയും തലയിൽ മുല്ലപ്പൂവും അണിഞ്ഞാണ് തൃഷ ചടങ്ങിനെത്തിയത്. അമ്മ ഉമാ കൃഷ്ണനും തൃഷയ്‌ക്കൊപ്പമുണ്ടായിരുന്നു. മുഖ്യമന്ത്രി വിജയ്‌യുടെ മാതാപിതാക്കളായ എസ്.എ. ചന്ദ്രശേഖറിനും ശോഭാ ചന്ദ്രശേഖറിനും സമീപത്തായാണ് തൃഷ ഇരുന്നത്. 

പരേഡ് കടന്നുപോകുന്നതിനിടെ മുഖ്യമന്ത്രി വിജയ്‌യെ തൃഷ സല്യൂട്ട് ചെയ്യുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ചടങ്ങിൽ നിന്നുള്ള നിരവധി വീഡിയോകൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

ഇത് ആദ്യമായല്ല തൃഷ വിജയ്‌യുടെ ഔദ്യോഗിക ചടങ്ങിൽ മുൻനിരയിലെത്തുന്നത്. കഴിഞ്ഞ മേയിൽ ചെന്നൈയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന വിജയ്‌യുടെ സത്യപ്രതിജ്ഞാ ചടങ്ങിലും തൃഷ ശ്രദ്ധേയ സാന്നിധ്യമായിരുന്നു. അന്ന് വിജയ്‌യുടെ അമ്മ ശോഭാ ചന്ദ്രശേഖറെ തൃഷ സ്നേഹത്തോടെ കെട്ടിപ്പിടിക്കുന്ന ദൃശ്യങ്ങൾ വലിയ ചർച്ചയായിരുന്നു.

വിജയ്‌യും തൃഷയും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ച് അടുത്തിടെ സമൂഹമാധ്യമങ്ങളിൽ നിരവധി അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ഇതിനിടെയാണ് ഔദ്യോഗിക ചടങ്ങുകളിലും വിജയ്‌യുടെ കുടുംബത്തോടൊപ്പവും തൃഷ വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇതോടെ ഇരുവരുടെയും ബന്ധത്തെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമായിരിക്കുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img