08:29am 11 November 2026
NEWS
മഹിളാമന്ദിരത്തിലെ അന്തേവാസി പ്രിയക്ക് തൃപ്പൂണിത്തുറ സ്വദേശി രഞ്ജിത്ത് മാംഗല്യം ചാർത്തി.
09/07/2026  07:56 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
മഹിളാമന്ദിരത്തിലെ അന്തേവാസി  പ്രിയക്ക്  തൃപ്പൂണിത്തുറ സ്വദേശി രഞ്ജിത്ത്  മാംഗല്യം  ചാർത്തി.

കൊച്ചി നഗരസഭയുടെയും സംസ്ഥാന ശിശു വികസന വകുപ്പിന്റെയും കീഴിൽ  ചമ്പക്കരയിൽ പ്രവർത്തിച്ച്  വരുന്ന  ഗവൺമെന്റ് മഹിളാ മന്ദിരത്തിലെ അന്തേവാസിയായ കുമാരി പ്രിയാ മോൾ രവി   വിവാഹിതയായി. . എറണാകുളം തൃപ്പൂണിത്തുറ സ്വദേശി  രഞ്ജിത്താണ് വരൻ.  ചമ്പക്കര ശ്രീവൈഷ്ണവ ഗന്ധർവ്വസ്വാമി ക്ഷേത്രത്തിൽ  വെച്ച്  നടന്ന  വിവാഹ  ചടങ്ങുകളിലും അതിന് ശേഷം ചമ്പക്കര  സെന്റ് ജെയിംസ് മഹാ ജൂബിലി ഹാളിൽ വെച്ച് നടന്ന സൽക്കാരങ്ങളിലും കൊച്ചി മേയർ അഡ്വ മിനിമോൾ. വി.കെ, തൃക്കാക്കര എം.എൽ.എ ഉമ തോമസ്, എറണാകുളം എംഎൽഎ ടി.ജെ വിനോദ്, തൃപ്പൂണിത്തുറ എംഎൽഎ ദീപക് ജോയ്, എറണാകുളം ജില്ല കളക്ടർ പ്രിയങ്ക ഐ. എ.എസ്സ് , കൊച്ചിയിലെ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ  ആന്റണി പൈനുതറ, ടി. കെ. അഷ്‌റഫ്‌, സീന ടീച്ചർ, അഡ്വ നസീമ, ജെസ്മി ജെറാൾഡ്, ഡിവിഷൻ കൗൺസിലർ വിപി ചന്ദ്രൻ, കൊച്ചി നഗരസഭ സെക്രട്ടറി  പി.എസ്. ഷിബു തുടങ്ങിയവർ സന്നിഹിതരായിരുന്നു. 

 ചുങ്കത്ത് ജ്വല്ലറിയും റോട്ടറി ക്ലബ്ബും വി ഗാർഡും ഈ ചടങ്ങ് മംഗളകരമാക്കുവാൻ ആവശ്യമായ ധന സഹായം നൽകിയപ്പോൾ ആൾ കേരള ഫോട്ടോ ഗ്രാഫിക് അസോസിയേഷൻ കല്യാണ ചടങ്ങിന്റെ ഫോട്ടോയും വീഡിയോയും സൗജന്യമായി  ചെയ്തു കൊടുത്തു. നവ വധുവിനു  സൗജന്യമായി  മേക്കപ്പ് ചെയ്ത് കൊണ്ട് വൈറ്റില വികെഎസ് ബ്യൂട്ടി പാർലറും  പ്രിയക്ക് സാന്ത്വന മേകി. ഒരു അനാഥ പെൺകുട്ടിയെ  ജീവിത സഖിയായി ഒപ്പം കൂട്ടുവാൻ തീരുമാനിച്ച  രഞ്ജിത്തിനെയും മകന്റെ തീരുമാനത്തിന് ഒപ്പം നിന്ന രഞ്ജിത്തിന്റെ മാതാവ് രുഗ്മിണിയെയും എംഎൽഎ  മാരും    കൊച്ചിമേയറും കളക്ടറും  പ്രത്യേകം അഭിനന്ദിച്ചു. വിവാഹ ചടങ്ങുകൾക്ക് ശേഷം  കൊച്ചി മേയറും  നഗരസഭ  സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  ആന്റണി പൈനുതറയും ഡിവിഷൻ കൗൺസിലർ  വി പി ചന്ദ്രനും  മഹിളാ മന്ദിരത്തിലെ അന്തേവാസികളും  വനിത ശിശു വികസന വകുപ്പും ചേർന്ന്  വരന്റെ വസതിയിലേക്ക്   പ്രിയയെ  കാറിൽ  യാത്രയാക്കി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img