
കൊച്ചി: ഓൾ കേരള ട്വിൻസ് കമ്മ്യൂണിറ്റി (AKTC) സമൂഹമാധ്യമ കൂട്ടായ്മയുംഓൾ ട്വിൻസ് അസോസിയേഷനും ചേർന്ന് കൊച്ചിയിൽ ഓൾ കേരള ട്വിൻസ് മീറ്റ് അപ്പ് സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 29-ന് രാവിലെ 9 മുതൽ എറണാകുളം ടൗൺ ഹാളിലാണ് (ഇ.എം.എസ്. മുനിസിപ്പൽ ടൗൺ ഹാൾ) സംഗമം നടത്തുന്നത്.രൂപസാദൃശ്യമുള്ള ഇരട്ടകൾക്ക് മാത്രമാണ് ഈ സംഗമത്തിൽ പങ്കെടുക്കാൻ അവസരം. പ്രവേശന ഫീസ് ഉണ്ടായിരിക്കുന്നതാണ്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 9847646314, 6238925106 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.കേരളത്തിലുടനീളമുള്ള ധാരാളം ഇരട്ട സഹോദരീസഹോദരന്മാരും മൂവർ സഹോദരങ്ങളും (Triplets) പരിപാടിയിൽ ഒത്തുചേരും. കേരളത്തിലെ ആദ്യത്തെ ഇരട്ടകളുടെ ഏക സംഘടനയും ഇതുവരെ നടത്തിയതിൽ വച്ച് ഏറ്റവും വലിയ ഇരട്ടകളുടെ സംഗമമായിരിക്കും ഇത്തവണത്തേതെന്ന് ഓൾ ട്വിൻസ് അസോസിയേഷൻ സെക്രട്ടറി, ഇരട്ടകളായ റാന്നി പത്തനംതിട്ട സ്വദേശികളായ വിശ്വാസ് എസ്. വാവോലിൽ ഉം അസോസിയേഷൻ സെക്രട്ടറി വ്യാസ് എസ് വാവോലിൽ ഉം അറിയിച്ചു.
Photo Courtesy - Google











