NEWS
തദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ നിർണായക ശക്തിയാകാൻ തൃണമൂൽ കോൺഗ്രസ്
22/09/2025 10:41 AM IST
nila

ചെങ്ങന്നൂർ: ആസന്നമായ
തദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ
ചെങ്ങന്നൂർ മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും നഗരസഭയിലും
സ്ഥാനാർത്ഥികളെ നിർത്തി മത്സരിപ്പിക്കുവാൻ
ഓൾ ഇന്ത്യാ തൃണമുൽ കോൺഗ്രസ് ചെങ്ങന്നുർ മണ്ഡലം കമ്മറ്റി
തിരുമാനിച്ചു. ഇതിൻ്റെ ഭാഗമായി
മെമ്പർഷിപ്പ് ക്യാമ്പയിനും
നടത്തും.
ചെറിയനാട് കൂടിയ മണ്ഡലം കമ്മറ്റി തദേശസ്വയംഭരണ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കായുള്ള ആലപ്പുഴയിൽ 24 ന് നടക്കുന്ന പടയൊരുക്കം 2 കെ25 ലിഡേഴ്സ് കോൺക്ലേവ് വിജയിപ്പിക്കാൻ തിരുമാനിച്ചു. മണ്ഡലം പ്രസിഡൻ്റ് ഷാജഹാൻ വലിയവീട്ടിൽ അദ്ധ്യക്ഷ വഹിച്ചു.
ജില്ലാ വൈസ്: പ്രസിഡൻ് ഷിബു ചിറയിൽ യോഗം ഉൽഘാടനം ചെയ്തു
മണ്ഡലം സെക്രട്ടറി ബിജു മുഴങ്ങോടിമലയിൽ,
ഷിഹാബുദിൻ ജില്ലാ സെക്രട്ടറി, നജിബ് യുത്ത് വിങ്ങ് ജില്ലാ വൈസ്: പ്രസിഡൻ്റ് റഷിദ് പഴയകാല ,
ഷാജഹാൻ പി കെ
എന്നിവർ
പ്രസംഗിച്ചു
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











