NEWS
ഒൻപതാം ക്ലാസ് വിദ്യാർഥിനി കൂട്ട ബലാത്സംഗത്തിന് ഇരയായ സംഭവത്തിൽ തൃണമൂൽ കോൺഗ്രസ് നേതാവിന്റെ മകൻ ഉൾപ്പെടെ അറസ്റ്റിൽ
23/11/2025 07:45 AM IST
nila

പശ്ചിമ ബംഗാളിലെ കിഴക്കൻ ബർദ്വാൻ ജില്ലയിൽ സ്ഥിതിചെയ്യുന്ന ഔസ്ഗ്രാമിൽ ഒൻപതാം ക്ലാസ് വിദ്യാർഥിനി കൂട്ട ബലാത്സംഗത്തിന് ഇരയായ സംഭവത്തിൽ ആറുപേർ അറസ്റ്റിൽ. തൃണമൂൽ കോൺഗ്രസ് പ്രാദേശിക നേതാവിന്റെ മകനുൾപ്പെടെയാണ് അറസ്റ്റിലായത്. പ്രതികളിൽ നാലുപേർ പ്രായപൂർത്തിയാകാത്തവരാണ്.
പെൺകുട്ടി ഒരു സുഹൃത്തിനൊപ്പം ഗ്രാമത്തിലെ കടയിലേക്ക് നടക്കുമ്പോൾ പ്രതികൾ റോഡിൽ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തി അടുത്ത വനപ്രദേശത്തേക്ക് കൂട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. ഭീഷണി കാരണം പെൺകുട്ടി ആദ്യം ആരോടും സംഭവത്തെക്കുറിച്ച് പറഞ്ഞില്ല. എന്നാൽ സ്കൂളിലെ സുഹൃത്ത് അധ്യാപകനെ വിവരം അറിയിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.
ഇരയുടെ അമ്മ ഔസ്ഗ്രാം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്ന് പോക്സോ നിയമപ്രകാരം നടപടിയുണ്ടായി. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ അറസ്റ്റിലായത്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











