12:12am 10 November 2026
NEWS
നഗരത്തിന് ആവേശം പകർന്ന് ത്രിവർണ്ണ സ്വാഭിമാന യാത്ര
16/05/2025  05:02 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
നഗരത്തിന് ആവേശം പകർന്ന് ത്രിവർണ്ണ സ്വാഭിമാന യാത്ര

കൊച്ചി - ഓപ്പറേഷൻ സിന്ദൂരത്തിന്റെ വിജയത്തിൽ കേന്ദ്ര സർക്കാരിനും സൈന്യത്തിനും അഭിവാദ്യമർപ്പിച്ചു കൊണ്ട് സലൂട്ട് ഇന്ത്യയുടെ  നേതൃത്വത്തിൽ   നടന്ന ത്രിവർണ്ണ സ്വാഭിമാനയാത്ര ഭാരത മാതാ കീ ജയ് വിളികളാലും വന്ദേ ഭാരതം മുഴക്കിയും  നഗരത്തിന് ആവേശമായി മാറി

 എറണാകുളം ഗവ. ഗസ്റ്റ് ഹൗസിനു മുന്നിൽ നിന്നും ആരംഭിച്ച യാത്ര പ്രശസ്ത സിനിമ സംവിധായകൻ മേജർ രവി ഉദ്ഘാടനം ചെയ്തു.

ഓപ്പറേഷൻ സിന്ദൂരം ഭാരത സൈന്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ സൈനീക നടപടിയാണെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ പ്രതിരോധ ശേഷിയും ആക്രമണത്തിന്റെ കൃത്യതയും ലോകത്തിന് കാട്ടിക്കൊടുക്കുവാൻ കഴിഞ്ഞു.

ഭാരതത്തിനു നേരെ ഇനിയൊരു പഹൽഗാമിനു മുതിരാൻ ഒരു ഭീകര സംഘടനയോ അവരെ പിന്താങ്ങുന്ന രാജ്യമോ തയ്യാറികില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പഹൽഗാമിൽ ഭീകരവാദികളാൽ കൊല്ലപ്പെട്ട ഇടപ്പള്ളി സ്വദേശി എൻ. രാമചന്ദ്രന്റെ ഭാര്യ ഷീല രാമചന്ദ്രൻ, പൂർവ്വ സൈനിക പരിഷത്ത് സംസ്ഥാന വൈസ് പ്രസിഡണ്ട് കമണ്ടോർ സജ്ജയൻ,ബിജെപി സിറ്റി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.എസ്. ഷൈജു , സലൂട്ട് ഇന്ത്യ കോർഡിനേറ്റർ അഡ്വ. എസ്. സജി എന്നിവർ പ്രസംഗിച്ചു.

സ്വാഭിമാനയാത്രയിൽ സ്പൈസസ് ബോർഡ്. വൈസ് ചെയർ പേഴ്സൺ അഡ്വ.സംഗീത വിശ്വനാഥൻ,കസ്റ്റംസ് ഡെപ്യൂട്ടി കളക്ടർ സലിൻ കുമാർ .എൻ. രാമചന്ദ്രന്റെ മകൻ അരവിന്ദ് ആർ. മേനോൻ, പൂർവ്വ സൈനിക പരിഷത്ത് നേതാക്കളായ കമഡോർ ഗോപാലകൃഷ്ണൻ, വിംഗ് കമ്മാന്റർ ഗോപാലകൃഷ്ണൻ,കേണൽ മനോജ് ചന്ദ്രൻ, കേണൽ പൗളി , ക്യാപ്റ്റൻ കൃഷ്ണകുമാരി, ജയചന്ദ്രൻ, വിശ്വനാഥൻ, ശശികുമാർ, രഘുനാഥ്, കാർത്തിക്,  ബി ജെ പി നേതാക്കളായ എ.എൻ. രാധാകൃഷ്ണൻ, ഡോ. കെ.എസ്.രാധാകൃഷ്ണൻ, കെ.വി.എസ്.ഹരിദാസ്, എ. അനൂപ്,  പി.വി അതികായൻ ,സുനിൽ തീരഭൂമി, പി.ശ്യാംരാജ്, എൻ.എം. രവി.കെ.കെ. വേലായുധൻ, അഡ്വ. രമാദേവി തോട്ടുങ്കൽ ,കെ.എസ്. സുരേഷ്കുമാർ ,കെ.എസ്. രാജേഷ് ,ഷാലി വിനയൻ, ഡോ. ജലജ ആചാര്യ,റാണി ഷൈൻ ,സി.ജി. രാജഗോപാൽ, പ്രസ്റ്റി പ്രസന്നൻ,  നാഷണലിസ്റ്റ് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡണ്ട് കുരുവിള മാത്യുസ്,ബിഡി ജെ എസ് ജില്ലാ പ്രസിഡണ്ട് അഡ്വ.. ശ്രീകുമാർ തട്ടാരത്ത്  കൗൺസിലർമാരായ സുധ ദിലീപ്, പദ്മജ എസ്. മേനോൻ  അഡ്വ. പ്രിയ പ്രശാന്ത്, ടി. പദ്മകുമാരി  കൺസ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ. ജില്ലാ പ്രസിഡണ്ട് പാറപ്പുറം രാധാകൃഷ്ണൻ, പരിസ്ഥിതി പരിപാലന സമിതി ജില്ലാ വൈസ് പ്രസിഡണ്ട് ഗോപു പരമേശ്വരൻ എന്നിവർ യാത്രക്ക് നേതൃത്വം നൽകി.യാത്ര  ഫ്ളോർ ഷോർ റോഡ് വഴി രാജേന്ദ്ര മൈതാനത്തിനു സമീപം ഗാന്ധി പ്രതിമയ്ക്കു മുന്നിൽ സമാപിച്ചു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img