NEWS
സാഹിത്യകാരനും അധ്യാപകനുമായിരുന്നു എം കെ സാനു മാഷിന് ആദരാഞ്ജലികൾ , രാജീവ് ചന്ദ്രശേഖർ
02/08/2025 07:19 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

സാഹിത്യകാരനും അധ്യാപകനുമായിരുന്നു എം കെ സാനു മാഷിന് ആദരാഞ്ജലികൾ.മലയാള സാംസ്കാരിക- സാഹിത്യ ലോകത്തിന് ശ്രദ്ധേയമായ സംഭാവനകൾ നൽകിയ സാനു മാഷിന്റെ വിയോഗം മലയാള സാഹിത്യപരമ്പരയ്ക്ക് ഒരു നഷ്ടം തന്നെയാണ്. അധ്യാപകനായും കേരള നിയമസഭയിലെ അംഗമായും ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വ്യക്തിത്വം. എഴുത്തുകാരൻ, ചിന്തകൻ, അധ്യാപകൻ, വാഗ്മി എന്നീ നിലകളിൽ അദ്ദേഹത്തിന്റെ സംഭാവനകൾ വളരെ വലുതാണ്.സാനു മാഷിന്റെ വിയോഗത്തിലുള്ള എല്ലാവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതോടൊപ്പം, അദ്ദേഹത്തിന്റെ ആത്മാവിന് മോക്ഷം ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
— രാജീവ് ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











