08:01am 10 November 2026
NEWS
അടിയന്തിരാവസ്ഥ സമര സേനാനികൾക്ക് ആദരം ( ജൂൺ 27 വെള്ളി) ഉദ്ഘാടനം അരവിന്ദ് മേനോൻ
26/06/2025  06:04 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
അടിയന്തിരാവസ്ഥ സമര സേനാനികൾക്ക് ആദരം ( ജൂൺ 27 വെള്ളി) ഉദ്ഘാടനം അരവിന്ദ് മേനോൻ

കൊച്ചി - അടിയന്തിരാവസ്ഥയുടെ 50-ാം വാർഷികാചരണത്തോടനുബന്ധിച്ച് ബിജെപി എറണാകുളം റവന്യൂ ജില്ലയിലെ അടിയന്തിരാവസ്ഥയ്ക്കെതിരായി സമരത്തിന് നേതൃത്വം നൽകിയ പോരാളികളെ ആദരിക്കുന്നു.എറണാകുളം വൈ എം സി എ ഹാളിൽ വൈകീട്ട് 5 മണിക്ക് നടക്കുന്ന ആദരണ സദസ്സ് ബിജെപി ദേശീയ സെക്രട്ടറി അരവിന്ദ് മേനോൻ ഉദ്ഘാടനം ചെയ്യും.ബി ജെ പി മുൻ സംസ്ഥാന പ്രസിഡണ്ട് സി.കെ. പദ്മനാഭൻ മുഖ്യപ്രഭാഷണം നടത്തുന്ന ചടങ്ങിൽ സിറ്റി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.എസ്. ഷൈജു  എറണാകുളം നോർത്ത് ജില്ലാ പ്രസിഡണ്ട് എം.എ ബ്രഹ്മരാജ് , എറണാകുളം ഈസ്റ്റ് ജില്ലാ പ്രസിഡണ്ട് പി.പി. സജീവ് എന്നിവർ ആശംസകൾ അർപ്പിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img