
കോട്ടയം: ബാങ്ക് എംപ്ലോയീസ്& റിട്ടയറീസ് കൾച്ചറൽ അസോസിയേഷൻ (ബെർക്ക) സംഘടിപ്പിക്കുന്ന 'ആദരവ് 2026' 5 -ാം തീയതി ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് കോട്ടയം ബാങ്ക് എംപ്ലോയീസ് ഹാളിൽ നടക്കും. ബെർക്ക, ഏവി ശ്രീകുമാറിൻ്റെ പേരിൽ മികച്ച സാമൂഹിക സേവക ന് ഏർപ്പെടുത്തിയിട്ടുള്ള പുരസ്‌കാരം ചടങ്ങിൽ വെച്ച് സംസ്ഥാന നീയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, യശ:ശരീരനായ ഡിജോ കാപ്പന് മരണാനന്തര ബഹുമതിയായി നൽകും. ബെർക്കയുടെ പ്രസിഡണ്ട് അനിയൻ മാതൃു അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പ്രസാദ് മല്ലപ്പള്ളി രചിച്ച 'ദി ജഡ്ജ്ന്മൻ്റ്' നാടക ഗ്രന്ഥം ചാണ്ടി ഉമ്മൻ എം എൽ എ മുതിർന്ന മാധ്യമപ്രവർത്തകൻ ചെറുകര സണ്ണി ലൂക്കോസ് ന് നൽകി പ്രകാശനം ചെയ്യും. സുരേഷ് കുറുപ്പ് മുഖ്യപ്രഭാഷണം നടത്തും. അഡ്വ. വിബി ബിനു, എസ്ബിടി റിട്ടയറിസ് അസോസിയേഷൻ നേതാവ് സിടി കോശി, ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് കോൺഫഡറേഷൻ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി സച്ചിൻ ജേക്കബ് പോൾ, ഓൾ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി സന്തോഷ് സെബാസ്റ്യൻ എന്നിവർ ആശംസകൾ നേരും. പ്രസാദ് മല്ലപ്പള്ളി മറുപടി പ്രസംഗം നടത്തും. കേരള ബാങ്ക് റിട്ടയറീസ് അസോസിയേഷൻ നേതാവ് എസ് എം നജീബ് സ്വാഗതവും ബെർക്ക ജോയിൻ്റ് സെകട്ടറി ജേക്കബ് ഫിലപ്പ് കൃതജ്ഞതയും അറിയിക്കും.
Photo Courtesy - Google







