NEWS
അഹമ്മദ് പാതിരിപ്പറ്റയ്ക്ക് ആദരവ്
22/10/2025 07:26 PM IST
nila

കക്കട്ടിൽ: വിദേശ രാജ്യത്ത് പതിറ്റാണ്ടുകളായി മാധ്യമ രംഗത്ത് പ്രവർത്തിക്കുന്ന സാമൂഹ്യ പ്രവർത്തകൻ കൂടിയായ അഹമ്മദ് പാതിരിപ്പറ്റയെ കുന്നുമ്മൽ പഞ്ചായത്ത് വികസന സദസ്സിൽ ആദരിച്ചു.
കുറ്റ്യാടി എം.എൽ.എ കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ അവാർഡ് സമ്മാനിച്ചു.
ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് വി.കെ റീത്ത അദ്ധ്യക്ഷതവഹിച്ചു. വൈ. പ്രസിഡണ്ട് വി. വിജിലേഷ് സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് വൈ. പ്രസിഡൻറ് മുഹമ്മദ് കക്കട്ടിൽ, കെ.കെ.രമേഷ്, സി.പി.സജിത, വി.രാജൻ.എം.പി. കുഞ്ഞിരാമൻ,, വി. പ്രഭാകരൻ വി.പി. വാസു പ്രസംഗിച്ചു. വിവിധ രംഗങ്ങളിൽ കഴിവ് തെളിയിച്ചവരെയും പഞ്ചായത്ത് മുൻ പ്രസിഡൻറുമാരെയുമാണ് ആദരിച്ചത്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











