കൊച്ചി: സമുദ്രശാസ്ത്ര രംഗത്തെ പ്രമുഖ ഗവേഷകനായിരുന്ന ട്രെവർ പ്ലാറ്റിന്റെ സ്മരണാർത്ഥം സംഘടിപ്പിക്കുന്ന രണ്ടാമത് ട്രെവർ സിമ്പോസിയവും മൂന്നാമത്സഫാരി സിമ്പോസിയവും സംയുക്തമായി കൊച്ചിയിൽ നടക്കും. ട്രെവർ പ്ലാറ്റ് സയൻസ് ഫൗണ്ടേഷൻ, സമുദ്ര രസതന്ത്രവിഭാഗം- കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്), മറൈൻ ബയോളജിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ, സിഎംഎഫ്ആർഐ, പ്ലിമത് മറൈൻ ലബോറട്ടറി-യുകെ, പോഗോ ഫൌണ്ടേഷൻ -യുകെ, എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. 2026 നവംബർ 4 മുതൽ 6 വരെ കൊച്ചിയിലെ സിഎംഎഫ്ആർഐ ആണ് ഈ സുപ്രധാന സമ്മേളനത്തിന് വേദിയാകുന്നത്. സമുദ്രനിരീക്ഷണം, ഫിഷറീസ്, കാലാവസ്ഥ വ്യതിയാനം, റിമോട്ട് സെൻസിംഗ് എന്നീ മേഖലകളിലെ നൂതന അറിവുകൾ പങ്കുവെക്കുകയാണ് ഈ സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യം. സിമ്പോസിയത്തിനായുള്ള അബ്‌സ്ട്രാക്ട് സമർപ്പിക്കാനുള്ള അവസാന തീയതി മെയ് 31. കൂടുതൽ വിവരങ്ങൾക്ക് സംഘാടകരുടെ വെബ്സൈറ്റോ സോഷ്യൽ മീഡിയ പേജുകളോ സന്ദർശിക്കാവുന്നതാണ്. സിമ്പോസിയത്തിന് മുന്നോടിയായി ഹൈദരാബാദിലെ ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവിസസിൽവെച്ച് ഗവേഷകർക്കായുള്ള പരിശീലനപരിപാടി നടക്കും. തുടർന്ന് കുസാറ്റിലെ സമുദ്ര രസതന്ത്ര വിഭാഗത്തിന്റെ നേതൃത്വത്തിൽ വേമ്പനാട്കായലിൽ ഫീൽഡ്ട്രിപ്പും പ്രായോഗിക പരിശീലനവും നടക്കും. കൂടുതൽ വിവരങ്ങൾക്ക് https://trevorfoundation.org/symposium/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.









