09:17pm 10 November 2026
NEWS
വൃക്ഷസംരക്ഷണം മഹത്തായ കർമ്മമാകണം : ഡോ വി പി ഗംഗാധരൻ
05/06/2025  11:27 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
വൃക്ഷസംരക്ഷണം മഹത്തായ കർമ്മമാകണം : ഡോ  വി  പി ഗംഗാധരൻ
HIGHLIGHTS

 നന്മമരം ഗ്ലോബൽ ഫൗണ്ടേഷൻ  ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ നടന്ന പരിസ്ഥിതി ദിനാചരണം  ഉദ്‌ഘാടനം വൃക്ഷത്തൈ നട്ടുകൊണ്ട്  പ്രശസ്ത ഓങ്കോളജിസ്റ്റ്  ഡോ  വി പി ഗംഗാധരൻ ഉദ്‌ഘാടനം ചെയ്യുന്നു.

 

കൊച്ചി : വൃക്ഷ സംരക്ഷണം മഹത്തായ കർമ്മമായി ഏറ്റെടുക്കണമെന്ന് പ്രശസ്ത ഓങ്കോളജിസ്റ്റ്  ഡോ  വി പി ഗംഗാധരൻ അഭിപ്രായപ്പെട്ടു.  നന്മമരം ഗ്ലോബൽ ഫൗണ്ടേഷൻ  ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ പൂണിത്തുറയിൽ സംഘടിപ്പിച്ച  പരിസ്ഥിതി ദിനാചരണം  ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യൻ പുറംതള്ളുന്ന കാർബൺഡൈ ഓക്സൈഡ് വലിച്ചെടുത്ത്  മനുഷ്യന്റെ  ജീവൻ നിലനിർത്താനുള്ള ഓക്സിജൻ  നൽകുന്ന  വലിയ ദൗത്യമാണ് വൃക്ഷങ്ങൾ നിർവഹിക്കുന്നത്. അതിനെ സംരക്ഷിക്കുവാനും വൃക്ഷതൈകൾ വെച്ച് പിടിപ്പിക്കാനും  ശ്രമിക്കേണ്ടത് അത്യാവശ്യമായ കാര്യമാണ്. അതിനെ കുറിച്ചുള്ള  ബോധ്യം സമൂഹത്തിൽ വളർത്തിയെടുക്കണമെന്നും  പ്ലാസ്റ്റിക് ഉപയോഗം കുറച്ചു കൊണ്ടുവരാൻ കഴിയണമെന്നും  അദ്ദേഹം പറഞ്ഞു..ജില്ലാ കോർഡിനേറ്റർ രഞ്ജിത്ത് കൊച്ചുവീടൻ അധ്യക്ഷത വഹിച്ചു. സ്ട്രീറ്റ്‌ലൈറ്റ് സോഷ്യൽ ഫോറം  വൈസ് പ്രസിഡന്റ്  ഗ്രേസി  വർഗീസ്, സംസ്ഥാന  ചെയർമാൻ ഷാജി ഇടപ്പള്ളി,  ജില്ലാ അസിസ്റ്റന്റ് കോർഡിനേറ്റർമാർമാരായ കെ ആർ നന്ദകുമാർ, ഡാനിയേൽ കെ എ ,ജി  രതീഷ് കുമാർ, ഗോകുൽ ഗംഗാധരൻ  എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img