
നന്മമരം ഗ്ലോബൽ ഫൗണ്ടേഷൻ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ നടന്ന പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം വൃക്ഷത്തൈ നട്ടുകൊണ്ട് പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ വി പി ഗംഗാധരൻ ഉദ്ഘാടനം ചെയ്യുന്നു.
കൊച്ചി : വൃക്ഷ സംരക്ഷണം മഹത്തായ കർമ്മമായി ഏറ്റെടുക്കണമെന്ന് പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ വി പി ഗംഗാധരൻ അഭിപ്രായപ്പെട്ടു. നന്മമരം ഗ്ലോബൽ ഫൗണ്ടേഷൻ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ പൂണിത്തുറയിൽ സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യൻ പുറംതള്ളുന്ന കാർബൺഡൈ ഓക്സൈഡ് വലിച്ചെടുത്ത് മനുഷ്യന്റെ ജീവൻ നിലനിർത്താനുള്ള ഓക്സിജൻ നൽകുന്ന വലിയ ദൗത്യമാണ് വൃക്ഷങ്ങൾ നിർവഹിക്കുന്നത്. അതിനെ സംരക്ഷിക്കുവാനും വൃക്ഷതൈകൾ വെച്ച് പിടിപ്പിക്കാനും ശ്രമിക്കേണ്ടത് അത്യാവശ്യമായ കാര്യമാണ്. അതിനെ കുറിച്ചുള്ള ബോധ്യം സമൂഹത്തിൽ വളർത്തിയെടുക്കണമെന്നും പ്ലാസ്റ്റിക് ഉപയോഗം കുറച്ചു കൊണ്ടുവരാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു..ജില്ലാ കോർഡിനേറ്റർ രഞ്ജിത്ത് കൊച്ചുവീടൻ അധ്യക്ഷത വഹിച്ചു. സ്ട്രീറ്റ്ലൈറ്റ് സോഷ്യൽ ഫോറം വൈസ് പ്രസിഡന്റ് ഗ്രേസി വർഗീസ്, സംസ്ഥാന ചെയർമാൻ ഷാജി ഇടപ്പള്ളി, ജില്ലാ അസിസ്റ്റന്റ് കോർഡിനേറ്റർമാർമാരായ കെ ആർ നന്ദകുമാർ, ഡാനിയേൽ കെ എ ,ജി രതീഷ് കുമാർ, ഗോകുൽ ഗംഗാധരൻ എന്നിവർ പ്രസംഗിച്ചു.








