03:21am 26 August 2026
NEWS
തൃശ്ശൂർ ചെറുതുരുത്തിയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിന് മുകളിൽ മരക്കൊമ്പുകൾ വീണു.
25/05/2025  02:56 PM IST
സണ്ണി ലുക്കോസ്
തൃശ്ശൂർ ചെറുതുരുത്തിയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിന് മുകളിൽ മരക്കൊമ്പുകൾ വീണു.

തൃശ്ശൂർ : ചെറുതുരുത്തിയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിന് മുകളിൽ മരക്കൊമ്പുകൾ വീണു.രാവിലെ 10 മണിയോടെയാണ് സംഭവമുണ്ടായത്. യാത്രക്കാർക്ക് ആർക്കും പരിക്കില്ല. ജാം നഗർ-തിരുനെൽവേലി എക്സ്പ്രസിന്റെ സെക്കന്റ് ക്ലാസ് ബോഗികളുടെ മുകളിലാണ് മരച്ചില്ലകൾ കാറ്റിൽ മുറിഞ്ഞ് വീണത്. ഉടൻ തന്നെ ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തി. ടി ആർ ഡി സംഘം സ്ഥത്തെത്തി മരം മുറിച്ചു മാറ്റിയ ശേഷമാണ് ട്രെയിൻ യാത്ര പുനരാരംഭിച്ചത്. ഒരു മണിക്കൂറോളം ട്രെയിൻ നിർത്തിയിടേണ്ടി വന്നു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thrissur
img