03:03am 26 August 2026
NEWS
ഓടിക്കൊണ്ടിരുന്ന ട്രെയിനിനു മുകളിലേക്ക് മരം വീണ് ട്രെയിൻ ​ഗതാ​ഗതം താറുമാറായി
25/05/2025  01:29 PM IST
nila
 ഓടിക്കൊണ്ടിരുന്ന ട്രെയിനിനു മുകളിലേക്ക് മരം വീണ് ട്രെയിൻ ​ഗതാ​ഗതം താറുമാറായി

ട്രെയിനിനു മുകളിലേക്ക് മരച്ചില്ലകൾ വീണ് ട്രെയിൻ ​ഗതാ​ഗതം താറുമാറായി. തൃശൂർ ചെറുതുരുത്തിയിലാണ് ഇന്നു രാവിലെ പത്തുമണിയോടെ അപകടമുണ്ടായത്. ഇതേ തുടർന്ന് ഷൊർണുർ തൃശൂർ പാതയിൽ വന്ദേ ഭാരത് അടക്കമുള്ള ട്രെയിനുകളെല്ലാം വൈകിയോടുകയാണ്.

ജാംനഗർ-തിരുനെൽവേലി എക്‌സ്പ്രസ് ട്രെയിൻ ചെറുതുരുത്തി റെയിൽവേസ്റ്റേഷനിൽ എത്തിയപ്പോഴായിരുന്നു സംഭവം. ട്രെയിനിന്റെ സെക്കൻഡ് ക്ലാസ് കമ്പാർട്ട്‌മെന്റിന് മുകളിലേക്കാണ് മരത്തിന്റെ ചില്ലകൾ വീണത്.

കൂടുതൽ അപകടമൊഴിവാക്കാൻ ലോക്കോപൈലറ്റ് ട്രെയിൻ പെട്ടെന്ന് നിർത്തി. ട്രെയിനിന് കേടുപാടുകൾ സംഭവിച്ചിട്ടില്ല എന്നാണ് പ്രാഥമിക വിവരം. യാത്രക്കാരും സുരക്ഷിതരാണ്. അപകടമുണ്ടാക്കിയ മരം മുറിച്ചുമാറ്റുന്നതിന് വേണ്ടി ഒരുമണിക്കൂർ സമയം ട്രെയിൻ നിർത്തിയിടേണ്ടി വന്നു. മരം മുറിച്ച് മാറ്റി വൈദ്യുതലൈനിൽ നിന്ന് ചില്ലകൾ മാറ്റിയതിന് ശേഷം 11 മണിയോടെയാണ് ട്രെയിൻ യാത്ര തുടർന്നത്.

 ഇന്നലെ രാത്രി മുതൽ തൃശ്ശൂർ ജില്ലയിൽ വ്യാപകമായി ശക്തമായ മഴ പെയ്യുന്നുണ്ട്. അപകടം നടക്കുന്ന സമയത്തും ശക്തമായ മഴയുണ്ടായിരുന്നു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thrissur
img