12:57am 10 August 2026
NEWS
ലഹരി വിരുദ്ധ പോരാട്ടം ചികിത്സയും പുനരധിവാസവും പ്രധാനം കേരള മദ്യ ലഹരി വിരുദ്ധ ഏകോപന സമിതി
08/08/2026  06:25 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ലഹരി വിരുദ്ധ പോരാട്ടം ചികിത്സയും പുനരധിവാസവും പ്രധാനം കേരള മദ്യ- ലഹരി വിരുദ്ധ ഏകോപന സമിതി
HIGHLIGHTS

കേരള മദ്യ ലഹരി വിരുദ്ധ ഏകോപന സമിതി എറണാകുളം ഗാന്ധി സ്വക് യറിൽ സംഘടിപ്പിച്ച ക്വിറ്റ് ലിക്കർ സംസ്ഥാനതല ദിനാചരണംസംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ചാർളിപോൾ ഉദ്ഘാടനം ചെയ്യുന്നു.ഡോ. കെ. രാധ കൃഷ്ണൻ, എം എൽ ജോസഫ് ഷൈബി പാപ്പച്ചൻ, വിജയൻ പി മുണ്ടിയാത്ത്, ജെയിംസ് കോറമ്പേൽ,കെ കെ വാമലോചനൻ, ഹിൽട്ടൺ ചാൾസ് , മർക്കോസ് എബ്രാഹാം എന്നിവർ സമീപം.

കൊച്ചി : ലഹരി വിരുദ്ധ പോരാട്ടം ശക്തിപ്പെടുത്തുന്നതോടൊപ്പം തന്നെ മദ്യത്തിനും, മയക്കുമരുന്നിനും കീഴ്പ്പെട്ടവർക്കുള്ള ചികിത്സാ പദ്ധതികളും പുനരധിവാസ മാർഗ്ഗങ്ങളും സജ്ജമാക്കണമെന്ന് കേരള മദ്യ- ലഹരി വിരുദ്ധ ഏകോപന സമിതി സംസ്ഥാന സെക്രട്ടറി അഡ്വ. ചാർളി പോൾ പറഞ്ഞു.

ക്വിറ്റ് ലിക്കർ ഡെ ദിനാചരണത്തോടനുബന്ധിച്ച സംസ്ഥാനതലത്തിലെ ഉപവാസ ധർണ്ണ എറണാ കുളം കച്ചേരിപ്പടിഗാന്ധി സ്വക് യറിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.മയക്കുമരുന്ന് വേട്ടയൊന്നു കൊണ്ട് മാത്രം ലഹരി പദാർത്ഥങ്ങളുടെ വ്യാപനം നിലയ്ക്കുന്നില്ല. നുള്ളി മാറ്റുംതോറും പൊട്ടിമുളയ്ക്കുന്ന വിഷച്ചെടികളുടെ വളർച്ചയാണ് ലഹരിപദാർത്ഥങ്ങളുടെ ഉപയോഗം ഉണ്ടാക്കിത്തീർക്കുന്നത്. മദ്യത്തിനും മയക്കുമരുന്നിനും ഇരകളായി മാറിയവരെ ചികിത്സിച്ചു രക്ഷപ്പെടുത്തിയാൽ മാത്രമേ ലഹരി ആവശ്യപ്പെടുന്നവരുടെ എണ്ണം കുറയ്ക്കാൻ സാധിക്കു.ആവശ്യക്കാരുടെ എണ്ണം കുറയ്ക്കാൻ ചികിത്സയും ബോധവത്ക്കരണവും നടക്കണം. ചികിത്സയും പുനരധിവാസ സംവിധാനങ്ങളും കേരളത്തിലെ സന്നദ്ധ സേവാ സംഘടനകളുടെ കൂടി സഹായത്തോടെ നടപ്പാക്കണം.മദ്യ മുക്തി ആഗ്രഹിക്കുന്നവരുടെ കൂട്ടായ്മയായ ആൽക്കഹോളിക്സ് അനോണിമസ് (എ .എ) മയക്കുമരുന്നിൽ നിന്നും രക്ഷപ്പെടാൻ ആഗ്രഹിക്കുന്നവരുടെ കൂട്ടായ്മയായ നർക്കോട്ടിക്സ് അനോനിമസ് ( എൻ .എ) തുടങ്ങിയവരുടെ സഹായവും തേടേണ്ടതുണ്ട്. രാഷ്ട്രീയ - മത -സാമൂഹ്യ സംഘടനകൾ തുടങ്ങി എല്ലാവരുടെയും കൂട്ടായ്മയും ജാഗ്രതയും ഉണ്ടായാൽ മാത്രമേ ലഹരി വിരുദ്ധ പോരാട്ടം വിജയിക്കുകയുള്ളു. മദ്യവും വിനാശകരമാണ്. അതിനെതിരെയും സർക്കാർ നിലപാട് സ്വീകരിക്കണമെന്നുംഅഡ്വ. ചാർളി പോൾ തുടർന്നു പറഞ്ഞു.

യോഗത്തിൽ ഗാന്ധി പീസ് ഫൗണ്ടേഷൻ സെക്രട്ടറി ഡോ .കെ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. മദ്യ ലഹരി വിരുദ്ധ ഭാരവാഹിക ളായ ഷൈബി പാപ്പച്ചൻ, ജെയിംസ് കോറമ്പേൽ, ഹിൽട്ടൺ ചാൾസ്, കെ.കെ.വാമലോചനൻ, എം എൽ ജോസഫ്, മർക്കോസ് എബ്രാഹാം ,കെ കെ സൈനബ, പി.വി സുശീല ,കെ.വി ജോണി, വിജയൻ പി. മുണ്ടിയാത്ത്, ബെന്നി പൈനാടത്ത്, തോമസ് മറ്റപ്പിള്ളി,സിബി ആൻറണി, ടി.വൈഷിബു ഷിബു, റോയി പടയാട്ടി എന്നിവർ പ്രസംഗിച്ചു.

 

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img