01:02pm 13 November 2026
NEWS
സാൽവ റോഡിൽ നിന്ന് ഈസ്റ്റ് ഇൻഡസ്ട്രിയൽ റോഡിലേക്കുള്ള യാത്രയ്ക്ക് വാരാന്ത്യത്തിൽ നിയന്ത്രണം
23/12/2025  10:02 AM IST
nila
സാൽവ റോഡിൽ നിന്ന് ഈസ്റ്റ് ഇൻഡസ്ട്രിയൽ റോഡിലേക്കുള്ള യാത്രയ്ക്ക്  വാരാന്ത്യത്തിൽ നിയന്ത്രണം

ദോഹ: പൊതുമരാമത്ത് അതോറിറ്റിയായ അഷ്‌ഘാൽ (Ashghal) ഈ വാരാന്ത്യത്തിൽ ഖാലിദ് ബിൻ അഹമ്മദ് ഇന്റർചേഞ്ച് എക്സിറ്റ് 14 (സാൽവ റോഡിൽ നിന്ന് ഈസ്റ്റ് ഇൻഡസ്ട്രിയൽ റോഡിലേക്കുള്ള ഭാഗം) താൽക്കാലികമായി പൂർണമായുംഅടച്ചിടുമെന്ന് അറിയിച്ചു.
ഡിസംബർ 25-ന് അർദ്ധരാത്രി 12 മണി മുതൽ 27-ന് രാവിലെ 7 മണി വരെ റോഡ് അടച്ചിടൽനിലവിലുണ്ടാകും. പരിപാലന പ്രവൃത്തികൾ നടത്തുന്നതിനായാണ് ഈ താൽക്കാലിക നിയന്ത്രണമെന്ന് അഷ്‌ഘാൽ വ്യക്തമാക്കി.
ഈ കാലയളവിൽ യാത്രക്കാരോട് വേഗപരിധി കർശനമായി പാലിക്കാനും, ലഭ്യമായ എല്ലാ ഡൈവർഷൻ മാർഗങ്ങളും ഉപയോഗിക്കാനും, ലക്ഷ്യസ്ഥാനങ്ങളിലെത്താൻസമീപവഴികളിലൂടെയാത്രപുനഃക്രമീകരിക്കാനും അഷ്‌ഘാൽ അഭ്യർത്ഥിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img