12:01am 12 November 2026
NEWS
തിരുവിതാംകൂർ ദേവസ്വം ബോർഡ് ​അജണ്ടകൾ ഇനി പ്രസിഡന്റിന്റെ അംഗീകാരത്തോടെ മാത്രം: ദേവസ്വം ബോർഡിന്റെ എല്ലാ അജണ്ടകൾക്കും ഓരോ വിഷയത്തിനും ബോർഡ് പ്രസിഡന്റിന്റെ മുൻകൂർ അനുമതി തേടണം. ​മാറ്റത്തിന് ഉത്തരവിറക്കി പ്രസിഡന്റ്
22/11/2025  12:48 PM IST
സുരേഷ് വണ്ടന്നൂർ
തിരുവിതാംകൂർ ദേവസ്വം ബോർഡ് ​അജണ്ടകൾ ഇനി പ്രസിഡന്റിന്റെ അംഗീകാരത്തോടെ മാത്രം: ദേവസ്വം ബോർഡിന്റെ എല്ലാ അജണ്ടകൾക്കും ഓരോ വിഷയത്തിനും ബോർഡ് പ്രസിഡന്റിന്റെ മുൻകൂർ അനുമതി തേടണം. ​മാറ്റത്തിന് ഉത്തരവിറക്കി പ്രസിഡന്റ്

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ദൈനംദിന ഭരണകാര്യങ്ങളിലും നയപരമായ തീരുമാനങ്ങളിലും ബോർഡ് പ്രസിഡന്റിന്റെ അധികാരം ഉറപ്പിക്കുന്ന നിർണ്ണായക ഉത്തരവിറങ്ങി. ഇനിമുതൽ ബോർഡ് യോഗത്തിൽ പരിഗണിക്കേണ്ടുന്ന ഓരോ അജണ്ടയും, ഫയലുകളും, വിഷയങ്ങളും ബോർഡ് പ്രസിഡന്റിന്റെ മുൻകൂർ അനുമതി വാങ്ങിയ ശേഷം മാത്രമേ വയ്ക്കാൻ സാധിക്കൂ എന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.
​ബോർഡ് പ്രസിഡന്റാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. ഭരണപരമായ കാര്യങ്ങളിൽ കൂടുതൽ വ്യക്തതയും സുതാര്യതയും കൊണ്ടുവരുന്നതിനും, തീരുമാനങ്ങൾ ഏകീകൃത സ്വഭാവത്തോടെ മുന്നോട്ട് പോകുന്നതിനും വേണ്ടിയാണ് ഈ മാറ്റമെന്നാണ് വിലയിരുത്തൽ. പ്രസിഡന്റിന്റെ മുൻകൂർ അനുമതിയില്ലാതെ അജണ്ടകളോ ഫയലുകളോ ബോർഡ് യോഗത്തിൽ ചർച്ചയ്‌ക്കെടുക്കില്ല.
​ദേവസ്വം ബോർഡിന്റെ നടപടിക്രമങ്ങളിൽ സുപ്രധാനമായ ഈ മാറ്റം, ഇനിമുതൽ ബോർഡ് യോഗങ്ങളിൽ അജണ്ടകൾ അവതരിപ്പിക്കുന്ന രീതിയെയും, തീരുമാനങ്ങൾ എടുക്കുന്ന പ്രക്രിയയെയും സ്വാധീനിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img