05:25am 08 November 2026
NEWS
കടയ്ക്കല്‍ ക്ഷേത്രോത്സവത്തിലെ വിപ്ളവഗാനത്തെ തള്ളി ദേവസ്വം ബോര്‍ഡ്പ്രസിഡന്‍റ്
15/03/2025  10:28 AM IST
nila
കടയ്ക്കല്‍ ക്ഷേത്രോത്സവത്തിലെ വിപ്ളവഗാനത്തെ തള്ളി ദേവസ്വം ബോര്‍ഡ്പ്രസിഡന്‍റ്

കടയ്ക്കൽ ക്ഷേത്രോത്സവത്തിലെ വിപ്ളവഗാനത്തെ തള്ളി തിരുവിതാംകൂർ ദേവസ്വം ബോർഡ്പ്രസിഡൻറ് പി എസ് പ്രശാന്ത്. കടയ്ക്കലിൽ സംഭവിച്ചത് അംഗീകരിക്കാൻ കഴിയാത്ത കാര്യമാണെന്നായിരുന്നു പി എസ് പ്രശാന്തിന്റെ പ്രതികരണം. സംഭവത്തിൽ ദേവസ്വം വിജിലൻസ് അന്വേഷണം നടത്തുമെന്നും സംഭവത്തിന്റെ ഉത്തരവാദികൾക്കെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. 

ദേവസ്വത്തിന് രാഷ്ട്രീയമില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് ചൂണ്ടിക്കാട്ടി. കോടതിയിലും സർക്കാർ വ്യക്തമായ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ആരു തെറ്റ് ചെയ്താലും അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 19ന് ചേരുന്ന ദേവസ്വം ബോർഡ് യോഗം അജണ്ട വച്ച് ചർച്ച ചെയ്യുമെന്നും പി എസ് പ്രശാന്ത് കൂട്ടിച്ചേർത്തു. 

കടയ്ക്കൽ തിരുവാതിരയുടെ ഒൻപതാം ഉത്സവദിനമായ മാർച്ച് 10ന് ദേവീ ക്ഷേത്ര ആഡിറ്റോറിയത്തിൽ ഗായകൻ അലോഷി അവതരിപ്പിച്ച സംഗീത പരിപാടിയാണ് വിവാദമായത്. അലോഷി പാടിയ വിപ്ലവ ​ഗാനങ്ങൾക്കൊപ്പം ഗാനങ്ങൾക്കൊപ്പം സ്റ്റേജിലെ എൽഇഡി വാളിൽ ഡിവൈഎഫ്ഐയുടെ കൊടിയും സിപിഎമ്മിൻറെ ചിഹ്നവും ഉണ്ടായിരുന്നു. ക്ഷേത്രത്തിലെ ഉത്സവാഘോഷം രാഷ്ട്രീയ പ്രചരണത്തിന് ഉപയോഗിച്ചെന്ന വിമർശനമുയർത്തി ബിജെപിയും കോൺ​ഗ്രസും രം​ഗത്തെത്തുകയായിരുന്നു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kollam
img