08:22am 13 November 2026
NEWS
സീലൈലിൽ വാഹന–ബൈക് സാഹസ സഞ്ചാരി കൾക്കായി സുരക്ഷാ ബോധവൽക്കരണ ക്യാമ്പെയ്‌നുമായി ഗതാഗത വകുപ്പ്
16/11/2025  12:23 PM IST
nila
സീലൈലിൽ  വാഹന–ബൈക് സാഹസ സഞ്ചാരി കൾക്കായി സുരക്ഷാ ബോധവൽക്കരണ ക്യാമ്പെയ്‌നുമായി ഗതാഗത വകുപ്പ്

ദോഹ: കാർ, മോട്ടോർബൈക്ക് സ്പോർട്സ് പ്രേമികൾ കൂടുതലായും പങ്കെടുക്കുന്ന സീലൈൻ മേഖലയിൽ ട്രാഫിക് സുരക്ഷാ സംസ്‌കാരം ശക്തിപ്പെടുത്തുന്നതിനായി ആഭ്യന്തര മന്ത്രാലയം ഗതാഗത പൊതുവിഭാഗം മുഖേന പുതിയ ബോധവൽക്കരണ ക്യാമ്പെയ്ൻ ആരംഭിച്ചു.
ക്യാമ്പെയ്‌നിന്റെ ഭാഗമായി സീലൈൻ കാർ ട്രാക്ക് സന്ദർശിച്ച ഉദ്യോഗസ്ഥർ സൂപ്പർവൈസർമാർ, മത്സരാർത്ഥികൾ, സന്ദർശകർ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ട്രാക്കിലെ സുരക്ഷാ നടപടികളും ഉദ്യോഗസ്ഥർ അപകടസാധ്യതകളും വിശദീകരിച്ചു.
യുവാക്കൾക്കിടയിൽ സുരക്ഷാബോധം വർധിപ്പിക്കുന്നതിനായി വിവിധ അവബോധ പ്രവർത്തനങ്ങൾ, ഇന്ററാക്ടീവ് മത്സരങ്ങൾ
എന്നിവയും lസംഘടിപ്പിച്ചു.കുട്ടികൾക്ക് വിദ്യാഭ്യാസ സാമഗ്രികൾ വിതരണം ചെയ്തു. 
ഗതാഗത പൊതുവിഭാഗത്തിലെ മീഡിയ കമ്മ്യൂണിക്കേഷൻ ഓഫീസർ ലെഫ്റ്റനന്റ് കേണൽ ഹാദി മുഹമ്മദ് അൽ ഹാജ്റി പറഞ്ഞു: സീലൈൻ മേഖലയിൽ എത്തുന്ന എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും ട്രാഫിക് ബോധവൽക്കരണം വ്യാപിപ്പിക്കുന്നതിനും ഡയറക്ടറേറ്റ് പ്രതിബദ്ധമാണെന്ന്. ലക്ഷ്യസമൂഹത്തിൻറെ ഇടയിൽ നേരിട്ടുള്ള സാന്നിധ്യം സുരക്ഷാ സന്ദേശങ്ങൾ കൂടുതൽ ഫലപ്രദമായി എത്തിക്കാൻ സഹായിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
റേസർമാരും മോട്ടോർസ്പോർട് പ്രേമികളും സുരക്ഷാനിയമങ്ങൾ കൃത്യമായി പാലിച്ചാൽ മറ്റുള്ള യുവാക്കൾക്കും മികച്ച മാതൃകയായിരിക്കും എന്നും അൽ ഹാജ്റി കൂട്ടിച്ചേർത്തു. സീലൈൻ ട്രാക്ക്സുരക്ഷിതമാക്കുന്നതിൽ സഹകരിക്കുന്ന ഖത്തർ ട്രാഫിക് സേഫ്റ്റി സൊസൈറ്റിയുടെയും ട്രാക്ക് സംഘാടകരുടെയും ശ്രമങ്ങൾ അദ്ദേഹം പ്രശംസിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img