07:58pm 23 August 2026
NEWS
ഏഷ്യൻ ഫുട്ബോളിന്റെ ഐക്യത്തിന് സുതാര്യമായ ഭരണക്രമം അനിവാര്യം: ക്യു.എഫ്.എ പ്രസിഡന്റ്
22/08/2026  11:11 AM IST
nila
ഏഷ്യൻ ഫുട്ബോളിന്റെ ഐക്യത്തിന് സുതാര്യമായ ഭരണക്രമം അനിവാര്യം: ക്യു.എഫ്.എ പ്രസിഡന്റ്

​ദോഹ: ഏഷ്യൻ ഫുട്ബോളിന്റെ ശക്തിയും ഐക്യവും നിലനിൽക്കുന്നത് പരസ്പര ബഹുമാനത്തിലും തുറന്ന ചർച്ചകളിലും സുതാര്യമായ ഭരണസംവിധാനത്തിലുമാണെന്ന് ഖത്തർ ഫുട്ബോൾ അസോസിയേഷൻ (QFA) പ്രസിഡന്റ് ശൈഖ് ഹമദ് ബിൻ ഖലീഫ അൽഥാനി വ്യക്തമാക്കി. ഖത്തർ ഫുട്ബോൾ അസോസിയേഷന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ പുറത്തുവിട്ട പ്രസ്താവനയിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.
​ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷന് (AFC) അയച്ച സമീപകാല കത്തുകളെ കുറിച്ച് പരാമർശിക്കവേ, ഏഷ്യൻ ഫുട്ബോൾ കൂട്ടായ്മയുടെ പേരിൽ തീരുമാനങ്ങൾ കൈക്കൊള്ളുന്ന രീതി സുതാര്യവും ജനാധിപത്യപരവുമാണോ എന്ന നിർണ്ണായക ചോദ്യമാണ് തങ്ങൾ ഉന്നയിച്ചതെന്ന് അദ്ദേഹം പറഞ്ഞു.ഏതെങ്കിലും വ്യക്തികളോടോ അസോസിയേഷനുകളോടോ ഉള്ള വിയോജിപ്പല്ല. മറിച്ച്, എല്ലാ അംഗരാജ്യങ്ങളുടെയും ശബ്ദം അർഹിക്കുന്ന പ്രാധാന്യത്തോടെ കേൾക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img