01:07am 04 September 2026
NEWS
മലപ്പുറത്ത് ട്രാൻസ് യുവതി സുഹൃത്തായ യുവാവിന്റെ വീടിനുമുന്നിൽ തൂങ്ങിമരിച്ചു
09/07/2025  04:15 PM IST
nila
മലപ്പുറത്ത് ട്രാൻസ് യുവതി സുഹൃത്തായ യുവാവിന്റെ വീടിനുമുന്നിൽ തൂങ്ങിമരിച്ചു

മലപ്പുറത്ത് ട്രാൻസ് യുവതിയെ സുഹൃത്തിന്റെ വീടിനുമുന്നിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. വടകര സ്വദേശിയായ കമീലയാണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെ നാലരയോടെ സുഹൃത്തായ യുവാവ് താമസിച്ചിരുന്ന വീടിന് മുന്നിൽ തൂങ്ങിമരിച്ച നിലയിലാണ് ഇവരെ കണ്ടെത്തിയത്. താൻ ആത്മഹത്യചെയ്യാൻ പോവുകയാണെന്ന് വ്യക്തമാക്കി ഇൻസ്റ്റഗ്രാം വീഡിയോയും പങ്കുവെച്ചതിന് പിന്നാലെയാണ് ഇവർ ആത്മഹത്യ തെ.്തത്. തന്റെ മരണത്തിന് ഉത്തരവാദി സുഹൃത്താണെന്നും ഇയാളുടെ വീടിനടുത്ത് പോയി മരിക്കാൻ പോവുകയാണെന്നുമാണ് കമീല വീഡിയോയിൽ പറഞ്ഞിരുന്നത്.

കമീല താമസിച്ചിരുന്നത് തിരൂർ പയ്യനങ്ങാടിയിലാണ്. ഇവരുടെ സുഹൃത്ത് വൈലത്തൂർ സ്വദേശിയാണ്. എന്നാൽ, ഒഴൂർ കരിങ്കപ്പാറയിലുള്ള സഹോദരന്റെ വീട്ടിലാണ് ഇയാൾ താമസിച്ചിരുന്നത്. ഈ വീടിന് മുന്നിൽ വാഹനം നിർത്തിയിടാനായി നിർമിച്ച താത്കാലിക ഷെഡ്ഡിനുള്ളിലാണ് കമീലയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ താനൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Malappuram
img