
പരിശീലന മാനുവൽ പ്രകാശനം ചെയ്യുന്നു. ഡോ. ശൈല ജി.,ഡോ എം സജീവൻ, ഡോ. ദിനേശ് കെ., ശ്രീ. പ്രിൻസ് എസ്., ഡോ. സഫീന എം. പി., ഡോ. സഫീന എം. പി.
കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാല (കുഫോസ്)യിൽ “മത്സ്യ വിത്ത് ഉപയോഗവും രോഗനിയന്ത്രണവും" എന്ന വിഷയത്തിൽ നാലുദിവസത്തെ പരിശീലന പരിപാടി ജനുവരി 20ന് തുടങ്ങി. ജനുവരി 23 വരെ നീളുന്ന പരിശീലനത്തിൽ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള 15 മത്സ്യബന്ധന വകുപ്പ് ഉദ്യോഗസ്ഥരാണ് പങ്കെടുക്കുന്നത്. ജലകൃഷി മേഖലയിൽ മൽസ്യ വിത്ത് ഗുണനിലവാരം ഉറപ്പാക്കുക, രോഗ നിരീക്ഷണ സംവിധാനങ്ങൾ ശക്തിപ്പെടുത്തുക എന്നിവയാണ് പരിപാടിയുടെ ലക്ഷ്യം.
സുസ്ഥിര ജലകൃഷി വികസനത്തിന് ഗുണമേന്മയുള്ള മൽസ്യ വിത്തിന്റെയും ഫലപ്രദമായ രോഗനിയന്ത്രണത്തിന്റെയും പ്രാധാന്യം രജിസ്ട്രാർ ഡോ. ദിനേശ് കെ. പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു. “ഫിഷ് സീഡ് ക്വാളിറ്റി മാനേജ്മെന്റ് ആൻഡ് ഡിസീസ് കണ്ട്രോൾ ” എന്ന പരിശീലന മാനുവലും പ്രകാശനം ചെയ്തു. ഫിഷ് സീഡ് ഗുണനിലവാര വിലയിരുത്തൽ, ഹാച്ചറി മാനേജ്മെന്റ്, രോഗനിർണയം, മോളിക്യുലർ സാങ്കേതികവിദ്യകൾ എന്നിവ ഉൾക്കൊള്ളുന്ന ക്ലാസ്–പ്രായോഗിക സെഷനുകളാണ് പരിശീലനത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്നത്. പരിപാടിയിൽ ഡോ. അൻവർ അലി, ഡോ. സഫീന എം. പി., ഡോ. ശൈല ജി., ശ്രീ. പ്രിൻസ് എസ്., ഡോ എം സജീവൻ എന്നിവർ പങ്കെടുത്തു.







